'ഒന്നോ രണ്ടോ ലക്ഷം കിട്ടിയാല്‍... ഓളേം മക്കളേം വിക്കൂലേ'; പി. മോഹനനും ലതികയ്ക്കുമെതിരെ തെറിവിളിയുമായി പ്രവര്‍ത്തകര്‍
കുറ്റ്യാടി: കുറ്റാടി മണ്ഡലം കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ വ്യാപക തെറിവിളിയും. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന് മാസ്റ്റര്‍ക്കും ഭാര്യയും മുന്‍ എം.എല്‍.എയുമായ കെ.കെ ലതികയ്ക്കുമെതിരെയാണ് രൂക്ഷമായ ഭാഷയില്‍ തെറിവിളിക്കുന്നത്.
'ഒന്നോ രണ്ടോ ലക്ഷം കിട്ടിയാല്‍
ഓളേം മക്കളേം വിക്കൂലേ'
'പി. മോഹനാ ഓര്‍ത്തോളൂ'
'ലതികപ്പെണ്ണേ ഓര്‍ത്തോളൂ'
എന്നിങ്ങനെ തുടങ്ങി, കടുത്ത തെറിവിളിയിലേക്കാണ് പിന്നീട് മുദ്രാവാക്യം പോകുന്നത്. സി.പി.എമ്മിന്റെയും ചെഗുവേരയുടെ ചിത്രമുള്ള വലിയ കൊടിയുടെയും അകമ്പടിയോടെയാണ് ഈ തെറിവിളി പ്രതിഷേധം.
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെതിരെ നേരത്തെ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്ന് സ്ഥാനാര്‍ഥി പട്ടിക കൂടി പുറത്തുവന്നതോടെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുകയായിരുന്നു.
[video width="640" height="352" mp4="https://suprabhaatham.com/wp-content/uploads/2021/03/cpm-kuttyadi.mp4"][/video]
കുറ്റ്യാടിയില്‍ തെരുവിലിറങ്ങിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണെന്ന് പി. മോഹനന് മാസ്റ്റര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. സി.പി.എം പ്രതിനിധി മത്സരിക്കണമെന്ന പൊതുവികാരം കുറ്റ്യാടിയിലെ പ്രവര്‍ത്തകരിലുണ്ട് എന്നത് വസ്തുതയാണ്. ഇതിന്റെ ഭാഗമായാണ് കുറച്ച് സി.പി.എം അനുഭാവികള്‍ പ്രകടനം നടത്തിയത്. അവരെ ബോധ്യപ്പെടുത്തി പൊതുധാരയിലേക്ക് കൊണ്ടുവരുമെന്നും മോഹനന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."