പ്രതിഷേധം സ്വാഭാവികമാണെന്ന് ധനമന്ത്രി തോമസ് ഐസക്
ആലപ്പുഴ: 20 വര്‍ഷക്കാലം ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ചയാളെന്ന നിലയില്‍ ജനങ്ങളുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്ന താന്‍ മത്സരരംഗത്ത് നിന്ന് മാറുന്നതില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രതിഷേധം സ്വാഭാവികമാണെന്ന് ധനമന്ത്രി തോമസ് ഐസക്.
മനുഷ്യര്‍ യന്ത്രമല്ലാത്തതിനാല് പ്രതികരണം സ്വാഭാവികമാണ്. എന്നാല്‍ ആലപ്പുഴ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ചിലരെ ഉന്നം വെച്ചുള്ളതാണ്. ഇത് രാഷ്ട്രീയ ബുദ്ധിയുടെ ഭാഗമാണ്.ആരാണ് ഇതിനു പിന്നിലെന്ന് അന്വേഷിക്കുമെന്നും ഐസക്ക് പറഞ്ഞു.
വിവാദങ്ങള്‍ക്ക് അല്പായുസേയുള്ളൂവെന്നും ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ അധികാരത്തിലോ പ്രതിപക്ഷത്തോ ഇല്ലെങ്കിലും കിഫ്ബിയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കും. വിവാദങ്ങള്‍ക്കിടയിലും കിഫ്ബിക്ക് വായ്പ നല്കാന് സന്നദ്ധരായി രാജ്യാന്തര ധനകാര്യ ഏജന്‍സികള്‍ രംഗത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ മുന്നില്‍ കണ്ട് 12,000 കോടിയുടെ കരുതല്‍ സര്‍ക്കാരിന്റെ പക്കലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."