HOME
DETAILS

ചുട്ടുപൊള്ളി പാലക്കാട് ; വരാനിരിക്കുന്നത് കഠിന വരൾച്ചയെന്ന് വിദഗ്ധർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ്

  
backup
March 09 2022 | 05:03 AM

845248563645


ഫൈസൽ കോങ്ങാട്
പാലക്കാട്
കണക്കുകൂട്ടലുകളും മുന്നൊരുക്കങ്ങളും മറികടന്ന് പാലക്കാട് ജില്ലയിൽ ചൂട് കനക്കുന്നു. തുലാവർഷ സീസണിൽ ഇതുവരെ താരതമ്യേന കുറവ് മഴ ലഭിച്ച ജില്ല കൂടിയാണ് പാലക്കാട്. മുണ്ടൂർ ഐ.ആർ.ടി.സിയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ അന്തരീക്ഷ ചൂട് 40 ഡിഗ്രി സെൽഷ്യസാണ്. ഈർപ്പം 58 ഡിഗ്രിയും. ആകാശത്തിൽ മേഘങ്ങൾ ഇല്ലാത്ത അവസ്ഥയായതിനാൽ സൂര്യരശ്മികൾ നേരിട്ട് ഭൂമിയിൽ പതിക്കുന്നതാണ് ചൂട് കൂടാൻ കാരണമാകുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു.


ഏകദേശം വൈകീട്ട് മൂന്നു വരെ വലിയതോതിൽ അൾട്രാവയലറ്റ് രശ്മികളും ഭൂമിയിൽ പതിക്കുന്നുണ്ട്. ഇതോടൊപ്പം ഭൂമിയിൽ നിന്നുള്ള ചൂടും ഉയരും. അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ ഒഴിഞ്ഞതോടെ ഈർപ്പം പെട്ടന്നു വലിയുന്നതും പ്രതികൂലമാണ്. വരാനിരിക്കുന്നത് കഠിനമായ വരൾച്ചയാണെന്നും ജല ഉപഭോഗം നിയന്ത്രിച്ചില്ലെങ്കിൾ വലിയ ജലക്ഷാമം നേരിടേണ്ടി വരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വരുംദിവസങ്ങളിൽ ഇനിയും ചൂട് ഉയരുമെന്നതിന്റെ സൂചനയാണ് ലഭിക്കുന്നതെന്നും വിദഗ്ധർ വിലയിരുത്തുന്നുണ്ട്.


ജില്ലയിലെ പുഴയോര മേഖലകളിൽ ഉൾപ്പെടെ പലയിടങ്ങളിലും കുടിവെള്ളക്ഷാമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ച് ഏപ്രിൽ മാസങ്ങളിൽ വേനൽ കടുത്താൽ മുൻ വർഷങ്ങളിലേതു പോലെ ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായേക്കും. നിലവിൽ ജില്ലയിലെ ഡാമുകളിൽനിന്ന് രണ്ടാംവിള നെൽകൃഷിക്കായി ജലവിതരണം നടക്കുന്നുണ്ട്. കുടിവെള്ളക്ഷാമം നേരിടാനായി ഇടവിട്ട ദിവസങ്ങളിൽ മാത്രമാണ് ജലസേചനം നടത്തുന്നത്. 115.06 മീറ്റർ പരമാവധി സംഭരണശേഷിയുള്ള മലമ്പുഴ ഡാമിൽ നിലവിൽ 109 മീറ്ററാണ് ജലനിരപ്പ്. രാത്രിയിലും പുലർച്ചെയും സാധാരണ ഈ സമയത്ത് ഉണ്ടാകുന്നതിനേക്കാൾ ഉഷ്ണം ജില്ലയിൽ അനുഭവപ്പെടുന്നുണ്ട്.
അന്തരീക്ഷത്തിലെ ചൂട് കുടുന്നതു വിവിധ ആരോഗ്യപ്രശ്‌നങ്ങൾക്കു വഴിയൊരുക്കുമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. മാർച്ച് അവസാനം, ഏപ്രിൽ, മെയ് മാസങ്ങളിലാണ് ജില്ലയിൽ പൊതുവെ ചൂട് കൂടുതൽ അനുഭവപ്പെടാറുള്ളത്. എന്നാൽ, ഈ വർഷം നേരത്തേതന്നെ ഉയർന്ന ചൂട് രേഖപ്പെടുത്തിയത് ജനജീവിതത്തെ ബാധിച്ചു തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്ത് സ്ഥിരം ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന ജില്ല കൂടിയായ പാലക്കാട് മുൻവർഷങ്ങളിൽ സൂര്യാഘാതത്താലുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പും നിർദേശമിറക്കി. ചൂട് 40 ഡിഗ്രിക്ക് മുകളിലാകുന്നതിനാൽ ജില്ലയിൽ തൊഴിൽ സമയം ക്രമീകരണം ഏർപ്പെടുത്തി. പകർച്ചവ്യാധി മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. ചൂടിനോടൊപ്പം, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അംശവും കൂടുതലായതിനാൽ ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ ഉഷ്ണം താരതമ്യേന കുറവാണ്. വേനൽ കനത്തതോടെ ഗ്രാമ, നഗര വ്യത്യാസമില്ലാതെ തീപിടിത്തമുണ്ടാകുന്നതും നിത്യസംഭവമാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  43 minutes ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  an hour ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago