HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്; സര്‍ക്കാരിന്റെ തടസവാദം തള്ളി, രണ്ടാം പ്രതി മാര്ട്ടിന് ആന്റണിക്ക് ജാമ്യം
backup
March 09 2022 | 07:03 AM
ന്യൂഡല്‍ഹി:നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന്റെ തടസ വാദം തള്ളിക്കൊണ്ട് രണ്ടാം പ്രതി മാര്ട്ടിന് ആന്റണിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു.അഞ്ചുവര്‍ഷത്തോളമായി മാര്ട്ടിന് ജയിലിലാണെന്നും, വിചാരണ പൂര്‍ത്തിയാകാന്‍ എത്രകാലം വേണമെന്ന് ആര്‍ക്കും ഒരു വ്യക്തതയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍ മറ്റു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍, മാര്ട്ടിന് ആന്റണിക്കും ജാമ്യം അനുവദിക്കുന്നതായി കോടതി വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തിയെന്ന് കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മാര്ട്ടിന് ആന്റണിക്ക് ജാമ്യം നല്‍കരുതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്.
അതേസമയം വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി പരിഗണിക്കുന്നത് കേരള ഹൈക്കോടതി ഈ മാസം 17ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."