HOME
DETAILS

ജസ്‌ന തിരോധാനം: തട്ടിക്കൊണ്ടു പോയതാകാമെന്ന് സി.ബി.ഐ എഫ്.ഐ.ആര്‍

  
backup
March 11 2021 | 05:03 AM

kerala-cbi-on-jesna-missing-case-news12345-2021

തിരുവനന്തപുരം: ജസ്‌ന തിരോധാനക്കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ജസ്‌നയെ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ ഉള്ളടക്കം. തിരുവനന്തപുരം സി.ബി.ഐ യൂനിറ്റാണ് അന്വേഷണം നടത്തുക.

ജസ്‌നയെ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ സി.ബി.ഐ പ്രത്യേക കോടതി മുമ്പാകെയാണ് സി.ബി.ഐ യൂനിറ്റ് മേധാവി നന്ദകുമാര്‍ നായര്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. എന്നാല്‍, എഫ്.ഐ.ആറില്‍ പ്രതികളുടെ പേരോ മറ്റു സൂചനകളോ ഇല്ല.

2018 മാര്‍ച്ച് 22 നാണ് എരുമേലി മുക്കൂട്ടുതറ സ്വദേശിയായ ജസ്‌നയെ കാണാതായത്. ഇതിന് പിന്നാലെ ലോക്കല്‍ പൊലിസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജസ്‌ന എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്, ജസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ എന്നിവര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കി. ഇത് പരിഗണിച്ച ഹൈക്കോടതി ഫെബ്രുവരി 19ന് കേസ് സി.ബി.ഐക്ക് കൈമാറാന്‍ ഉത്തരവിടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago