അഭിഭാഷകര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
കല്‍പ്പറ്റ: കേരളാ ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ പാനലില്‍ ഉള്‍പ്പെട്ട അഭിഭാഷകര്‍ക്കുള്ള പരിശീലനം കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ അഡീഷനല്‍ ജില്ലാ ജഡ്ജി എസ്.എച്ച് പഞ്ചാപകേശന്‍ ഉദ്ഘാടനം ചെയ്തു.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ നിയമസഹായം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ പാനലില്‍ ഉള്‍പ്പെട്ട അഭിഭാഷകര്‍ക്കാണ് രണ്ട് ദിവസത്തെ പരിശീലനം നല്‍കുന്നത്. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജ് എം.പി ഭദ്രന് ക്ലാസെടുത്തു. അഡ്വ. എന്‍.ജെ ഹനസ് അധ്യക്ഷനായി.
ഡി.എല്‍.എസ്.എ സെക്രട്ടറി എ.ജി സതീഷ്കുമാര്‍, സുല്‍ത്താന്‍ ബത്തേരി ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. പി.ഡി സജി, മാനന്തവാടി ബാര്‍ അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അഡ്വ. ഒ.ടി ജെയിംസ്, സെക്ഷന്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് കെ.കെ സുജാത, എം.എ.സി.ടി ജഡ്ജ് പി ശശിധരന്, അഡീഷനല്‍ ജില്ലാ ജഡ്ജ് ഇ. അയൂബ്ഖാന്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി ശബരീനാഥന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."