HOME
DETAILS
MAL
പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയെ ഡി.വൈ.എഫ്.ഐ ഭാരവാഹിയായി തെരഞ്ഞെടുത്തു
backup
March 09 2022 | 09:03 AM
ആലപ്പുഴ: പരോളിലിറങ്ങിയ കൊലക്കേസ് പ്രതി ഡി.വൈ.എഫ്.ഐ ഭാരവാഹി. കഴിഞ്ഞ ദിവസം നടന്ന ആര്യാട് ഐക്യഭാരതം മേഖലാ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായാണ് കൊവിഡ് ആനുകൂല്യത്തില്‍ പരോളിലിറങ്ങിയ ആന്റണി ജോസഫിനെ തെരഞ്ഞെടുത്തത്.
കാളാത്ത് സ്വദേശി അജു എന്ന യുവാവിനെ ആളുമാറി കൊലപ്പെടുത്തിയ കേസില്‍ ആണ് ആന്റണിയെ കോടതി ശിക്ഷിച്ചത്.
2008 നവംബര്‍ 16ന് ആലപ്പുഴ നഗരത്തിലെ കാളാത്ത് വാര്‍ഡില്‍ അജു എന്ന 25കാരനെ ആളുമാറി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ആലപ്പുഴ ജില്ലാ കോടതി ആന്റണി ഉള്‍പ്പെടെയുള്ള 7 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പിന്നീട് കീഴ്ക്കോടതി വിധി ഹൈക്കോടതിയും ശരിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."