സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, ഉച്ചയ്ക്ക് ശേഷം 720 രൂപ താഴ്ന്നു; പവന് 40,000 താഴെയായി
കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം.രാവിലെ കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ കുറവ്. പവന് 720 രൂപയാണ് കുറഞ്ഞത്. പവന് 39,840 രൂപ ആണ് ഇപ്പോഴത്തെ വില. രാവിലെ സ്വര്‍ണവില 40,560 രൂപയില്‍ എത്തിയിരുന്നു. പവന് 1,040 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 5,070 രൂപയായിരുന്നു. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് രാജ്യത്തും പ്രതിഫലിച്ചത്. ഇതാദ്യമായാണ് സംസ്ഥാനത്ത് സ്വര്‍ണവില ഒറ്റയടിക്ക് ഇത്രയധികം വര്‍ധിച്ചത്.
ഇന്നലെ പവന് 39,520 രൂപയായിരുന്നു. ഒരൊറ്റ ദിവസം കൊണ്ട് ഗ്രാമിന് 130 രൂപയുടെയും പവന് 1040 രൂപയുടെയും വര്‍ധനയാണുണ്ടായത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് പവന്റെ വില ഇന്ന് 40,000 കടന്നത്. 2020 ആഗസ്ത് 7ന് 42000 രൂപയിലെത്തിയതാണ് സ്വര്‍ണ വിലയില്‍ സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്.വരും ദിവസങ്ങളില്‍ ഇതും ഭേദിക്കുമെന്നാണ് സൂചന.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും കൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."