മാസ്ക് ധരിച്ചില്ലെങ്കില്‍ നീലഗിരിയില്‍ ആറുമാസം ജയില്‍
ഗൂഡല്ലൂര്‍: നീലഗിരിയില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ആറുമാസം ജയിലില്‍ കിടക്കേണ്ടി വരും. ഇന്നലെ വൈകിട്ട് കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യയാണ് മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ ജയിലിലടയ്ക്കാനുള്ള ഉത്തരവ് ഇറക്കിയത്. ഇതിനൊപ്പം പിഴ ഈടാക്കുമെന്നും കലക്ടര്‍ അറിയിച്ചു.
പരിശോധനകള്‍ കര്‍ശനമാക്കാനായി ആരോഗ്യം, റവന്യൂ, പൊലിസ് വകുപ്പുകളുടെ മൂന്ന് സ്ക്വാഡുകളെ ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നതോടെ നീലഗിരിയില്‍ മാസ്ക് ഉപയോഗവും ഇല്ലാതായിരുന്നു. മാസ്ക് ധരിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും പൊതുജനം ഇത് കാര്യമായി ഗൗനിച്ചിരുന്നില്ല. ഇതോടെയാണ് നടപടി കടുപ്പിച്ച് കലക്ടര്‍ ഉത്തരവിറക്കിയത്.
അതേസമയം, പിഴ അംഗീകരിക്കാമെങ്കിലും ജയില്‍ശിക്ഷ എന്നത് ഒഴിവാക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയനേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."