ഉത്തര്‍പ്രദേശില്‍ ബി.ജെ.പി മുന്നേറുന്നു; തൊട്ടുപിന്നില്‍ എസ്.പി
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന യുപിയില്‍ വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ ബി.ജെ.പി മുന്നേറ്റം. തൊട്ടുപിന്നിലായി സമാജ് വാദി പാര്‍ട്ടിയും മുന്നേറുന്നുണ്ട്. 20- 22 സീറ്റിന്റെ വ്യത്യാസത്തിലാണ് ഇപ്പോള്‍ ഇരു മുന്നണികളും നീങ്ങുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. 403 മണ്ഡലങ്ങളില്‍ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം വിധി എഴുതിയത്.
കഫീല്‍ ഖാന്, ഉന്നാവിലെ പെണ്‍കുട്ടിയുടെ അമ്മ തുടങ്ങിയവരൊക്കെ ഇവിടെ മത്സരിക്കുന്നുണ്ട്.
ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഹിന്ദി ബെല്‍റ്റിനൊപ്പം തീരദേശ ഭൂമികൂടിയായ ഗോവയും ജനവിധി എഴുതി കഴിഞ്ഞു. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളില്‍ ആണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ബി.ജെ.പിയുടെ ശക്തി ദുര്‍ഗമായി മാറിയ ഉത്തര്‍പ്രദേശില്‍ വലിയ വെല്ലുവിളി സൃഷ്ടിച്ചാണ് അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി പ്രചരണം നയിച്ചത്.
2024ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനലായാണ് ഉത്തര്‍പ്രദേശിലെ പോരാട്ടത്തെ രാജ്യം ഉറ്റു നോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."