പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിനു അനുമതി തേടി മാതാവ് ഹൈക്കോടതിയില്‍
കൊച്ചി: പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസുകാരി ഗര്‍ഭച്ഛിദ്രത്തിനു അനുമതി തേടി ഹൈക്കോടതിയില്‍. പെണ്‍കുട്ടിക്ക് വേണ്ടി മാതാവാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കേസില്‍ ബലാത്സംഗം അടക്കം വകുപ്പുകള്‍ ചേര്‍ത്ത് പോക്സോ പ്രകാരം പിതാവിതിരെ പൊലിസ് എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം അനുസരിച്ച് ആയിരിക്കും ഹൈക്കോടതി ഉത്തരവ്.
പെണ്‍കുട്ടിക്ക് ഈ ഗര്‍ഭം മാനസികമായും ശാരീരികമായും വെല്ലുവിളിയാകും എന്ന് ചൂണ്ടിക്കാട്ടിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് കോടതിയിലെത്തിയിരിക്കുന്നത്.
ഗര്‍ഭം ധരിച്ച് 24 ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭിണിക്ക് കുഞ്ഞിന് ജന്മം നല്കാന് താല്‍പ്പര്യമില്ലെങ്കില്‍ അലസിപ്പിക്കാം എന്ന് നിയമം നിലവില്‍ ഉണ്ട്. എന്നാല്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇപ്പോള്‍ 30 ആഴ്ച ഗര്‍ഭിണിയാണ് ഇതിനാല്‍ ഈ നിയമം ബാധകമാകില്ല, എന്ന അവസ്ഥയിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."