HOME
DETAILS
MAL
പഞ്ചാബില്‍ തൂത്തുവാരി ആം ആദ്മി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്
backup
March 10 2022 | 05:03 AM
ന്യൂഡല്‍ഹി: പഞ്ചാബില്‍ ആം ആദ്മി മുന്നേറ്റം തുടരുന്നു.ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കികൊണ്ടാണ് ആം ആദ്മിയുടെ മുന്നേറ്റം. കഴിഞ്ഞ തവണ കേവലം 20 സീറ്റുകള്‍ മാത്രം ലഭിച്ചിരുന്ന എ.എ.പി ഇത്തവണ 87 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 16 സീറ്റിലും ബി.ജെ.പി 3 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ഇത്തവണ അമരീന്ദര്‍ സിംഗിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നിയും പിന്നിലാണ്.
മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് പട്യാലയില്‍ ദയനീയപരാജയം. പട്യാല സീറ്റിലെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് ക്യാപ്റ്റന്‍. എ എ പി യുടെ അജിത്ത് പാല്‍ സിങ് 12693 വോട്ടുകള്‍ ഭൂരിപക്ഷത്തില്‍ ഇവിടെ ജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."