ഗോവയിലും ബി.ജെ.പി മുന്നില്‍; അക്കൗണ്ട് തുറക്കാന്‍ കഷ്ടപ്പെട്ട് ആം ആദ്മി
പനാജി:നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവ ബി.ജെ.പിക്കൊപ്പമെന്ന് ഫലസൂചനകള്‍. 40 അംഗ സീറ്റുകളിലേക്കുള്ള മത്സരത്തില്‍ 20 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു. 12 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നാലും ആം ആദ്മി പാര്‍ട്ടി ഒരു സീറ്റിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് മൂന്ന് വരെ സീറ്റുകള്‍ പിടിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എംജിപിയുമായിട്ട് സഖ്യത്തിലാണ് അവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ സഖ്യം പിടിക്കുന്ന സീറ്റുകള്‍ നിര്‍ണായകമാകും.
ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ സ്വതന്ത്രനായി മത്സരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ പനാജി മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നുണ്ട്.
അതേസമയം, ജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഗോവയ്ക്ക് പുറത്തേക്ക് മാറ്റാന്‍ പ്ലാന്‍ ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കള്‍ മൂന്ന് മണിക്ക് ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പ്പിള്ളയെ കാണാന്‍ അനുമതി തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."