HOME
DETAILS

വാക്‌സിൻ നിർമാണ കേന്ദ്രം ; പദ്ധതി പത്തു കോടിയുടേത്; ചെലവഴിച്ചത് ആയിരം രൂപ !

  
backup
March 10 2022 | 06:03 AM

956235132-2


പി.കെ മുഹമ്മദ് ഹാത്തിഫ്
കോഴിക്കോട്
സംസ്ഥാനത്ത് സ്വന്തമായി വാക്‌സിൻ നിർമാണ കേന്ദ്രം ആരംഭിക്കാൻ പ്രഖ്യാപിച്ച പത്തു കോടിയിൽ ചെലവഴിച്ചത് ആയിരം രൂപ മാത്രം. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഇത്. സംസ്ഥാനത്തിന് സ്വന്തമായി വാക്‌സിൻ ഗവേഷണത്തിനും വാക്‌സിൻ നിർമാണ യൂനിറ്റ് ആരംഭിക്കാനുമാണ് ആദ്യ ബജറ്റിൽ പത്തു കോടി വകയിരുത്തിയത്.
എന്നാൽ ബജറ്റിൽ വകയിരുത്തിയ തുകയിൽനിന്ന് ഇതുവരെ ആയിരം രൂപ മാത്രമാണ് ചെലവഴിച്ചതെന്നാണ് ധനവകുപ്പിന്റെ കണക്കുകളിൽ പറയുന്നത്. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ഉപധനാഭ്യർഥനയിൽ വാക്‌സിൻ നിർമാണ യൂനിറ്റ് ആരംഭിക്കാനായി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ടോക്കൺ പ്രൊവിഷനായാണ് ആയിരം രൂപ അനുവദിച്ചത്. മറ്റു തുകയൊന്നും പദ്ധതിക്കായി ചെലവഴിച്ചിട്ടില്ലെന്നാണ് വകുപ്പ് നൽകുന്ന വിശദീകരണം.


ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ തിരുവനന്തപുരം തോന്നയ്ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലായിരുന്നു വാക്‌സിൻ ഗവേഷണ കേന്ദ്രം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നത്.


കൊവിഡ് വാക്‌സിൻ നിർമാണ മേഖലയിലേക്ക് കേരളം കടക്കുന്നതിന്റെ ആദ്യ സൂചനയായാണ് പ്രഖ്യാപനം നടത്തിയിരുന്നത്. കേന്ദ്രം ആരംഭിക്കുന്നതിന്റെ പ്രാഥമിക ഘട്ടമായാണ് ഇത്രയധികം തുക അനുവദിച്ചിരുന്നത്.


പ്രമുഖ കമ്പനികളുമായി ചർച്ചകൾ ആരംഭിക്കുന്നതിനും പെട്ടെന്നു തന്നെ വാക്‌സിൻ ഉൽപാദനം സാധ്യമാക്കുന്നതിനും ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായ വർക്കിങ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തിരുന്നു.
ഇതിനായി പ്രൊജക്ട് ഡയറക്ടറെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങളും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു നടന്നിരുന്നത്.
എന്നാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ട ചർച്ചകളും കൂടിയാലോചനകളും നിലയ്ക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago