എന്‍ജിനിയറിങ് പഠിക്കാന്‍ പ്ലസ് ടു തലത്തില്‍ ഫിസിക്സും കണക്കും നിര്‍ബന്ധമില്ല; പകരം ഈ 14 വിഷയങ്ങളില്‍ മൂന്നെണ്ണം മതി
ന്യൂഡല്‍ഹി: ഇനിമുതല്‍ എന്‍ജിനിയറിങ് പഠനത്തിന് പ്ലസ് ടു തലത്തില്‍ ഫിസിക്സും കണക്കും തന്നെ പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമില്ല. പകരം 14 വിഷയങ്ങളില്‍ ഏതെങ്കിലും മൂന്ന് വിഷയങ്ങള്‍ പഠിച്ച് പ്ലസ് ടു പാസായാല്‍ മതി.
ഫിസിക്സ്, കണക്ക്, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബയോളജി, ഇന്‍ഫോര്‍മാറ്റിക്സ് പ്രാക്ടീസസ്, ബയോ ടെക്നോളജി, ടെക്നിക്കല്‍ വൊക്കേഷണല്‍, അഗ്രികള്‍ച്ചറല്‍, എന്‍ജിനീയറിങ് ഗ്രാഫിക്സ്, ബിസിനസ് സ്റ്റഡീസ്, എന്റര്‍പ്രണര്‍ഷിപ്പ് എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും മൂന്ന് വിഷയങ്ങള്‍ പഠിച്ചാല്‍ മതിയെന്നാണ് എ.ഐ.സി.ടി.ഇ നിഷ്‌കര്‍ഷിക്കുന്നത്.
സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മേല്‍നോട്ട സമിതിയായ എ.ഐ.സി.ടി.ഇയാണ് എന്‍ജിനീയറിങ് പഠനത്തിനുള്ള പ്രവേശന മാനദണ്ഡത്തില്‍ മാറ്റം വരുത്തിയത്. എന്‍ജിനീയറിങ് പഠനത്തില്‍ അടിസ്ഥാന ഘടകമായ കണക്ക്, പ്ലസ്ടു തലത്തില്‍ പഠിക്കാത്തവര്‍ക്കും പ്രവേശനം നല്‍കാനുള്ള നീക്കത്തിനെതിരെ അക്കാദമിക പണ്ഡിതര്‍ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്.
നിലവില്‍ എന്‍ജിനീയറിങ് കോഴ്സുകള്‍ പഠിക്കാന്‍ പ്ലസ്ടു തലത്തില്‍ ഫിസിക്സും കണക്കും നിര്‍ബന്ധമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം. മൂന്ന് വിഷയങ്ങളില്‍ 45 ശതമാനവും അതിലധികവും മാര്‍ക്ക് നേടിയവര്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."