ബി.ജെ.പിയുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് കോണ്‍ഗ്രസില്‍; സുരേന്ദ്രന്റെ 35 സീറ്റ് പരാമര്‍ശത്തെ പരിഹസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ബി.ജെ.പിയ്ക്ക് കോണ്‍ഗ്രസില്‍ വിശ്വാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങള്‍ക്ക് ആവശ്യമായ ഫിക്‌സഡ് ഡെപ്പോസിറ്റ് കോണ്‍ഗ്രസിലുണ്ടെന്നാണ് ബിജെപിയുടെ ചിന്ത. ഈ ഫിക്‌സഡ് ഡെപ്പോസിറ്റുകളെ അയക്കണോയെന്ന് കേരളത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തന്നെ ചിന്തിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
35 സീറ്റുകള്‍ മതി ബി.ജെ.പിക്ക് കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാനെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ധര്‍മടം മണ്ഡലത്തിലെ പര്യടനത്തിന്റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബി.ജെ.പിയുടെ ഒരു നേതാവ് പ്രഖ്യാപിക്കുകയാണ് ഞങ്ങള്‍ക്ക് 35 സീറ്റുകള്‍ കിട്ടിയാല്‍ മതി. ബാക്കി ഞങ്ങള്‍ അങ്ങ് ഉണ്ടാക്കിക്കോളും, ഭരണത്തില്‍ വന്നോളുമെന്ന്. 71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാല്‍ എങ്ങനെ ഭരിക്കും. അതാണ് ബി.ജെ.പിക്ക് കോണ്‍ഗ്രസ്സിലുള്ള വിശ്വാസം മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ തങ്ങള്‍ക്ക് 35 സീറ്റ് കിട്ടി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന വാദം ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് വീണ്ടും ആവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന മണ്ഡലമായ ധര്‍മ്മടത്തും ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ മണ്ഡലമായ പുതുപ്പള്ളിയിലും ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും സുരേന്ദ്രന്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."