എസ്.എം.എഫ് ജില്ലാ കൗൺസിലുകൾ 29ന് സമാപിക്കും
കാസർകോട്
സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരമുള്ള ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിനു കാസർകോട് ചെർക്കള ഖുവ്വത്തുൽ ഇസ്‌ലാം മദ്‌റസയിൽ തുടക്കമായി.
ഈ മാസം കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, കൊല്ലം,തിരുവനന്തപുരം, നീലഗിരി, കുടഗ്, ബംഗളൂരു ജില്ലകളിലും കൗൺസിലുകൾ നടക്കും.
29 ന് മംഗളൂരുവിൽ നടക്കുന്ന ദക്ഷിണ കന്നഡ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പോട് കൂടി ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാകും. ഓരോ ജില്ലാ കൗൺസിലുകളും സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അനുസ്മരണ സംഗമമാക്കും.
കാസർകോട് ജില്ലാ അനുസ്മരണ യോഗം സ്റ്റേറ്റ് ചീഫ് ഓർഗനൈസർ എ.കെ ആലിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
ജംഇയ്യത്തുൽ ഖുതുബാ ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദ് ബാഖവി പ്രാർഥനക്ക് നേതൃത്വം നൽകി.
സംസ്ഥാന സെക്രട്ടറി സി.ടി അബ്ദുൽ ഖാദർ ഹാജി, ജില്ലാ ജനറൽ സെക്രട്ടറി അബ്ബാസ് ഹാജി കല്ലട്ര, എ. ഹമീദ് ഹാജി, എം.എ.എച്ച് മഹ്മൂദ് ഹാജി, മുബാറക് ഹസൈനാർ ഹാജി, ഹാദി തങ്ങൾ മൊഗ്രാൽ, കെ.ബി കുട്ടി ഹാജി, ഹാജി, അബ്ദുൽ ഹമീദ് തൊട്ടി, എ.പി.പി കുഞ്ഞാമദ് ഹാജി സംസാരിച്ചു. 30നു സംസ്ഥാന കൗൺസിൽ മലപ്പുറത്ത് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."