പേരാമ്പ്രയും പുനലൂരും മുസ്ലിം ലീഗിന് : വടകരയില്‍ കെ.കെ രമ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി
കോഴിക്കോട്: വടകരയില്‍ കെ.കെ രമ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായേക്കും. ആര്.എം.പി നേതാവ്
രമ സ്ഥാനാര്‍ഥിയായാല്‍ മാത്രമെ വടകരയില്‍ കോണ്‍ഗ്രസ് പിന്തുണയുണ്ടാകുമെന്നറിയച്ചതോടെ അവസാനനിമിഷം മത്സരിക്കാന്‍ കെ.കെ രമ തയ്യാറാകുമെന്നാണറിയുന്നത്. ഡല്‍ഹിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്. മുസ്ലിം ലീഗിന്റെ രണ്ടു സീറ്റുകളുടെ കാര്യത്തിലും തീരുമാനമായി. പേരാമ്പ്രയും പുനലൂരും മുസ്ലിം ലീഗിന് നല്കുന്ന കാര്യത്തിലാണ് തീരുമാനമായത്.
വടകരയില്‍ നേരത്തെ സംസ്ഥാന സെക്രട്ടറി എന്‍.വേണുവിനെ സ്ഥാനാര്‍ഥി ആക്കാനായിരുന്നു ആര്.എം.പി തീരുമാനമെങ്കിലും കോണ്‍ഗ്രസ് ആവശ്യം ആര്.എം.പി അംഗീകരിക്കുകയായിരുന്നു. 2016ല്‍ തനിച്ച് മല്‍സരിച്ച ആര്.എം.പി ഇവിടെ ഇരുപതിനായിരത്തിലധികം വോട്ടുകള്‍ നേടിയിരുന്നു.
സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന് ആവര്‍ത്തിച്ച കെ.കെ. രമ അവസാനം കോണ്‍ഗ്രസ് നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."