സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 38,560 രൂപയായി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. ഒരു പവന് സ്വര്‍ണത്തിന് 38,560 രൂപയും ഒരു ഗ്രാമിന് 4,820 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ രാവിലെ പവന് 40,560 രൂപയായി വില ഉയര്‍ന്നിരുന്നു. ഉച്ചയ്ക്കുശേഷം വില കുറഞ്ഞിരുന്നു. ഒരു പവന് 39,840 രൂപയായായാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1977 ഡോളറിലേക്ക് വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 74.10 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 592.80 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 741 രൂപയും ഒരു കിലോഗ്രാമിന് 74,100 രൂപയുമാണ് വില. ഇന്നലെ കിലോഗ്രാമിന് 76,700 രൂപയായിരുന്നു വില.
റഷ്യ-യുക്രൈന് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ ഒരു പവന് സ്വര്‍ണത്തിന് 35,920 രൂപയായിരുന്നു വില. ഇതായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഫെബ്രുവരി 24-ാം തീയതിയിലെ വിലയായിരുന്നു ഏറ്റവും ഉയര്‍ന്നത്. പവന് 37,800 രൂപയായിരുന്നു വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."