'കൈ'വിട്ട് പഞ്ചാബ്; മുഖ്യമന്ത്രിയും മുന്‍മുഖ്യമന്ത്രിയും പിന്നില്‍, ചരിത്രം കുറിച്ച് ആംആദ്മി
പഞ്ചാബില്‍ ദയനീയ പരാജയം ഏറ്റുവാങ്ങി കോണ്‍ഗ്രസ് നേതാക്കള്‍. ആംആദ്മിയാണ് നിറഞ്ഞാടുന്നത്. കോണ്‍ഗ്രസിന്റെ സ്വപ്‌നങ്ങളെ തകര്‍ത്തെറിഞ്ഞാണ് കെജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടി സ്ഥാനമുറപ്പിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും സ്ഥാനപ്പോരുമാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ നിറം മങ്ങിച്ചത്. ആ അവസരത്തില്‍ ആംആദ്മി് പതിയെ കളം പിടിക്കുകയായിരുന്നു.
ആംആദ്മിയുടെ മുന്നേറ്റത്തില്‍ കാലിടറിയത് അമരീന്ദര്‍സിങ്, ചരണ്‍ജിത് സിങ് ഛന്നി, നവ്‌ജ്യോത് സിംഗ് സിന്ധു. പ്രകാശ് സിംഗ് ബാദല്‍ തുടങ്ങിയ മുന്‍ നിരനേതാക്കളാണ്. കോണ്‍ഗ്രസിന് എന്നും വലിയ അടിത്തറയുള്ള സംസ്ഥാനമായിരുന്നു പഞ്ചാബ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യമൊട്ടുക്കും വലിയ തിരച്ചടി ലഭിച്ചെങ്കിലും കേരളവും പഞ്ചാബും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയായിരുന്നു ചെയ്തത്.
ഡല്‍ഹിക്ക് പുറത്ത് എഎപി ഭരണം പിടിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ കൂടുതല്‍ കരുത്തനാകുകയാണ്. കോണ്‍ഗ്രസിനെയും ബിജെപിയെയും മാറ്റി നിര്‍ത്തി ഒരു മുന്നണി രൂപീകരണം എന്നതിലേക്ക് പ്രതിപക്ഷ കക്ഷികളെത്തിയാല്‍ അതില്‍ നേതൃനിരയിലേക്ക് അരവിന്ദ് കെജ്‌രിവാളിന് ഇനി എളുപ്പത്തിലെത്താം.
ഭഗ്‌വന്ത് മാനാണ് ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി.കെജ്‌രിവാളിന്റെ ആശീര്‍വാദവും പിന്തുണയും ഭഗ്വന്ദ് മാനുണ്ടെന്നത് ശ്രദ്ധേയമാണ്. 2012 ല്‍ മാത്രം രൂപീകരിച്ച 'ആംആദ്മി' പാര്‍ട്ടി ഷീലാ ദീക്ഷിതിനെയും കോണ്‍ഗ്രസിനെയും ഞെട്ടിച്ചാണ് ആദ്യം ഡല്‍യില്‍ അധികാരം നേടിയത്. അന്ന് അത് അപ്രതീക്ഷിത മുന്നേറ്റമായിരുന്നു. ആ വിജയം രണ്ടാം വട്ടവും കെജ്‌രിവാള്‍ ആവര്‍ത്തിച്ചു. അപ്പോഴും ഡല്‍ഹിയില്‍ മാത്രമുള്ള ഒരു പാര്‍ട്ടിയെന്ന വിമര്‍ശനം കെജ്‌രിവാളിനും ആംആദ്മിക്കും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അതിനുമപ്പുറം ഒരു വലിയ സംസ്ഥാനത്തിന്റെ ഭരണം പിടിക്കാനും തങ്ങള്‍ക്ക് കഴിയുമെന്ന് തെളിയിച്ച് വിമര്‍ശകരുടെ വായടപ്പിക്കുകയാണ് പഞ്ചാബിലെ മുന്നേറ്റത്തിലൂടെ കെജ്‌രിവാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."