HOME
DETAILS
MAL
വണ്ടാനം മെഡിക്കല്‍ കോളജിലെ നൂറാമതു ബാച്ച് ബിരുദം സ്വീകരിച്ചു
backup
August 19 2016 | 18:08 PM
അമ്പലപ്പുഴ:വണ്ടാനം ഗവ റ്റി ഡി മെഡിക്കല്‍ കോളേജിലെ നൂറാമതു ബാച്ചിന്റെ ബിരുദദാനചടങ്ങ് ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. കെ. സി നായര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ. എന്‍. ശ്രീദേവി അധ്യക്ഷയായി. ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന പ്രസിഡന്റും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പത്തോളജി വിഭാഗം മുന്‍മേധാവിയുമായ ഡോ. കെ. പി അരവിന്ദന്ചടങ്ങില് മുഖ്യപ്രഭാഷണം നടത്തി.
ഡോക്ടര്‍മാരായ അനസൂയ, ലേഖ, റ്റി കെ സുമ, സൈറുഫിലിപ്പ്, പിറ്റിഎ പ്രസിഡന്റ് അശോകന്, ഹൗസ് സര്‍ജന്‍സ് അസോസിയേഷന് സെക്രട്ടറി ഡോ. അഖില്‍ വിജയന് എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് കോര്‍ഡിനേറ്റര്‍ ഡോ. ആര് വി രാംലാല്‍ സ്വാഗതവും ഹൗസ് സര്‍ജന്‍സ് അസോസിയേഷന് സെക്രട്ടറി ഡോ ശ്രീജിത്ത് വിജയകുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."