രാജ്യം കുത്തുപാളയെടുത്തു; അദാനി തഴച്ചുവളര്‍ന്നു! ലോകത്ത് ഈ വര്‍ഷം സമ്പത്തില്‍ ഏറ്റവും വര്‍ധനയുണ്ടാക്കി ഗൗതം അദാനി
ന്യൂഡല്‍ഹി: രാജ്യം സാമ്പത്തികമായി തകര്‍ന്നപ്പോള്‍ ലോകത്തു സമ്പത്തില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടാക്കിയ കോടീശ്വരനായി ഗൗതം അദാനി. 16.2 ബില്യന്‍ ഡോളറായിരുന്ന അദാനിയുടെ സമ്പാദ്യം കുറഞ്ഞ കാലത്തിനുള്ളില്‍ 50 ബില്യന്‍ ഡോളറായാണ് വളര്‍ന്നത്. ബ്ലൂംബെര്‍ഗ് ബില്യനെയര്‍ സൂചികയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
മോദി സര്‍ക്കാരിന്റെ സ്വന്തക്കാരമായ അദാനി, കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ നയങ്ങളില്‍ സ്വാധീനം ചെലുത്തുന്നുവെന്നും വഴിവിട്ട് സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ക്കിടെയാണ് അദാനിയുടെ വളര്‍ച്ച.
അമേരിക്കന്‍ വ്യവസായി ജെഫ് ബെസോസ്, ദക്ഷിണാഫ്രിക്കന്‍ വ്യവസായി ഇലോന്‍ മസ്‌ക് എന്നിവര്‍ക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച സമ്പന്നനെന്ന പദവിയിലേക്കുള്ള മത്സരത്തിലാണ് ഗൗതം അദാനി. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ സമ്പത്തിലും 8.1 ബില്യന്‍ ഡോളറിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.
തുറമുഖം, വിമാനത്താവളം, കല്‍ക്കരി ഖനി, ഡാറ്റാ സെന്റര്‍ തുടങ്ങിയ മേഖലകളില്‍ അദാനി നടത്തിയ നിക്ഷേപമാണ് അദ്ദേഹത്തെ കൂടുതല്‍ സമ്പന്നനാക്കിയിരിക്കുന്നതെന്നു സൂചിക പറയുന്നു. അതിവേഗത്തില്‍ തന്റെ വാണിജ്യലോകം അദാനി വികസിപ്പിക്കുന്നുണ്ട്. അദാനി ഗ്യാസ് ലിമിറ്റഡില്‍ ഈ വര്‍ഷം 96 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്.
ആദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് 79 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."