HOME
DETAILS
MAL
ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ല; കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി
backup
March 13 2021 | 10:03 AM
കൊല്ലം: കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് നേതാക്കന്മാരുടെ രാജി.
സംസ്ഥാന തലത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ കൊല്ലത്ത് ബിന്ദുകൃഷ്ണയുടെ പേരായിരുന്നു. എന്നാല്‍ ഡല്‍ഹി ചര്‍ച്ചകളില്‍ എഐസിസി സെക്രട്ടറിയായ പി.സി വിഷ്ണുനാഥിന്റെ പേര് ഉയര്‍ന്നുവന്നു.
നേരത്തെ പി.സി വിഷ്ണുനാഥിന് എതിരെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചിരുന്നു. കോണ്‍ഗ്രസിന്റെ കോട്ടയായ ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ അടിവേരുമാന്തിയ പി.സി വിഷ്ണുനാഥ് എന്ന ദേശാടനക്കിളിയെ കൊല്ലത്ത് കെട്ടിയിറക്കരുത് എന്നായിരുന്നു പോസ്റ്റര്‍.
ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ലെങ്കില്‍ നിസ്സഹകരിക്കുമെന്നാണ് രാജിവച്ചവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."