'ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു, ഇതില്‍നിന്ന് പാഠം പഠിക്കും' പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു. ഇതില്‍നിന്ന് പാഠം പഠിക്കും. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. വിജയികള്‍ക്കെല്ലാം ഭാവുകങ്ങള്‍.
കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും വളന്റിയര്‍മാരോടും അവര്‍ നടത്തിയ കഠിനാധ്വാനത്തിനും സമര്‍പ്പണത്തിനും എന്റെ നന്ദി രേഖപ്പെടുത്തുകയാണ്. ഇന്ത്യന്‍ ജനതയുടെ താല്‍പര്യത്തിനു വേണ്ടി പ്രവര്‍ത്തനം തുടരുകയും ചെയ്യുംട്വിറ്ററില്‍ രാഹുല്‍ കുറിച്ചു.
തോറ്റാലും ജയിച്ചാലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും പ്രതികരിച്ചു.
Humbly accept the people’s verdict. Best wishes to those who have won the mandate.
— Rahul Gandhi (@RahulGandhi) March 10, 2022
My gratitude to all Congress workers and volunteers for their hard work and dedication.
We will learn from this and keep working for the interests of the people of India.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."