HOME
DETAILS
MAL
പത്തുവയസുകാരിയുടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി
backup
March 10 2022 | 14:03 PM
കൊച്ചി: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ പത്തുവയസുകാരിയുടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി.
കുട്ടി ഇപ്പോള്‍ ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രി അധികൃതര്‍ക്കാണ് ഗര്‍ഭം അലസിപ്പിക്കാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയത്. നേരത്തെ ഈ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് ഒരു മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കാനും കുട്ടിയെ പരിശോധിച്ച് അബോര്‍ഷന്‍ നടത്താനുള്ള സാധ്യതകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."