കോണ്‍ഗ്രസ് പ്രതിഷേധം: മലമ്പുഴ സീറ്റ് വേണ്ടെന്ന് ഭാരതീയ നാഷണല്‍ ജനതാദള്‍
തൃശൂര്‍: കോണ്‍ഗ്രസ് പ്രതിഷേധത്തിനൊടുവില്‍ മലമ്പുഴ സീറ്റ് തങ്ങള്‍ക്ക് വേണ്ടെന്ന നിലപാടെടുത്ത് ഭാരതീയ നാഷണല്‍ ജനതാദള്‍. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം. എലത്തൂര്‍ സീറ്റ് കിട്ടിയാല്‍ മത്സരിക്കും. അല്ലെങ്കില്‍ സീറ്റ് വേണ്ടെന്നും ഭാരതീയ നാഷണല്‍ ജനതാദള്‍ തീരുമാനിച്ചു. മലമ്പുഴ സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രമേയം പാസാക്കിയിരുന്നു.
ഭാരതീയ നാഷണല്‍ ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ ജോണ്‍ ജോണിനെയാണ് ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്.ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധമുണ്ടായി. ഡിസിസി ഭാരവാഹികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
എലത്തൂര്‍ സീറ്റാണ് ഭാരതീയ നാഷണല്‍ ജനതാദള്‍ ആവശ്യപ്പെട്ടത്. ആ സീറ്റ് നല്കിയാല് മത്സരിക്കാം. അല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ്
ഭാരതീയ നാഷണല്‍ ജനതാദളിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."