HOME
DETAILS
MAL
രണ്ടിടത്ത് മത്സരിക്കില്ല: നേമത്തെ അനിശ്ചിതത്വം ഉടന്‍ അവസാനിക്കും-ഉമ്മന്‍ചാണ്ടി
backup
March 13 2021 | 14:03 PM
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഒരേ സമയം രണ്ട് മണ്ഡലങ്ങളില്‍ ഇതുവരെ മത്സരിച്ചിട്ടില്ല,മത്സരിക്കാനുള്ള ആലോചനയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേമത്തെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള അനിശ്ചിതത്വം ഉടന്‍ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു . അതേസമയം എവിടെ മത്സരിക്കും എന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. എല്ലാമണ്ഡലങ്ങളിലും കരുത്തരായ സ്ഥാനാര്‍ഥികളാണ് മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."