HOME
DETAILS

ഉടയവരെ നോക്കി മാര്‍ക്കിടുകയോ..?

  
backup
March 13 2021 | 19:03 PM

65465414-2

കുട്ടിയുടെ നേട്ടങ്ങള്‍ അയാള്‍ വകവച്ചുകൊടുക്കുന്നേയില്ല. മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഫസ്റ്റ് റാങ്കോടെ പാസായപ്പോഴും അയാള്‍ പറഞ്ഞത് 'എന്തായിട്ടെന്താ, കുടിയന്റെ മകനല്ലേ..!' എന്നായിരുന്നു.
ആരോ ചോദിച്ചു: ''കുടിയന്റെ മകനായി ജനിച്ചതില്‍ അവനെന്തു പിഴച്ചു..?''
മറുപടി ഒരു മയവുമില്ലാത്ത മറുചോദ്യമായിരുന്നു:
''പിഴച്ചില്ലെന്നു കരുതി അവന്‍ കുടിയന്റെ മകനല്ലാതാകുമോ..?''


ഒരാളുടെ കഴിവുകള്‍ കാണാന്‍ ഉറ്റവരുടെയോ ഉടയവരുടെയോ പിഴവുകള്‍ മറയായി നില്‍ക്കുന്നതിനു പിന്നില്‍ മനസിന്റെ അനാരോഗ്യമല്ലാതെ മറ്റെന്താണ്..? ബന്ധുക്കളുടെ ധാര്‍മിക നിലവാരത്തിലാണോ ഒരാളുടെ യോഗ്യായോഗ്യതകള്‍ നിലനില്‍ക്കുന്നത്..? ആദം പ്രവാചകന്റെ പുത്രന്‍ ഒരു കൊലയാളിയായിരുന്നു. കൊലപാതകമെന്ന മഹാപാപത്തിനു തുടക്കമിട്ട മഹാപാപി. എന്നിട്ടും കൊലയാളിയുടെ പിതാവ് എന്ന പേരിലല്ല ആദം നബി അറിയപ്പെട്ടത്. നൂഹ് നബിയുടെ പുത്രന്‍ സത്യനിഷേധിയായിരുന്നു. ശിക്ഷയായി വന്നുമൂടിയ പ്രളയദുരന്തത്തിനു മുന്നില്‍വച്ചുപോലും സത്യം അംഗീകരിക്കാന്‍ തയാറാകാതിരുന്ന മഹാപാപി. എന്നിട്ടും സത്യനിഷേധിയുടെ പിതാവ് എന്ന പേരിലല്ല ആ പ്രവാചകന്‍ വിളിക്കപ്പെട്ടിട്ടുള്ളത്. ലൂഥ് നബിയുടെ പത്‌നി സത്യവിശ്വാസിനിയായിരുന്നില്ല. ഭര്‍ത്താവിനെ ചതിക്കുകയും എതിര്‍ചേരിക്ക് പിന്തുണയര്‍പ്പിക്കുകയും ചെയ്ത സ്ത്രീയായിരുന്നു അവള്‍. എന്നിട്ടും പത്‌നിയുടെ വഴിതെറ്റിയ ജീവിതത്തിന്റെ പേരില്‍ ലൂഥ് നബി അനഭിമതനായിട്ടില്ല. ആസിയ ബീവിയുടെ ഭര്‍ത്താവാണ് ലോകം കണ്ട ഏറ്റവും വലിയ ധിക്കാരി റംസീസ് രണ്ടാമന്‍. ഞാനാണ് ഉടയതമ്പുരാന്‍ എന്നു പ്രഖ്യാപിക്കുകയും രാജ്യത്തെ ന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടുകയും പിഞ്ചുകുഞ്ഞുങ്ങളെ അറുകൊല നടത്തുകയും ചെയ്ത ക്രൂരനായ ഭരണാധികാരി. എന്നിട്ടും ബീവിയെ ചരിത്രം വിളിച്ചത് ക്രൂരനായ ഭരണാധികാരിയുടെ പത്‌നി എന്നല്ല. പ്രവാചകതിരുമേനിയുടെ പിതൃസഹോദരനാണ് അബൂലഹബ്. ഖുര്‍ആന്‍ പേരെടുത്ത് ശപിക്കുകയും നരകാവകാശിയാണെന്നു തുറന്നുപറയുകയും ചെയ്ത ഏക വ്യക്തി. എന്നിട്ടും അതിന്റെ പേരില്‍ സമാകാലീനരില്‍നിന്നോ പില്‍ക്കാലക്കാരില്‍നിന്നോ അവിടുത്തേക്ക് അപമാനം സഹിക്കേണ്ടി വന്നിട്ടില്ല.
പിതാവ് ചെയ്ത പാപത്തിന്റെ ഭാരം താങ്ങാന്‍ പുത്രനെ നിര്‍ബന്ധിപ്പിക്കുന്നത് അനീതിയാണ്. മികച്ച ശിക്ഷണം നല്‍കിയിട്ടും വഴിതെറ്റിപ്പോയ മകന്റെയോ മകളുടെയോ പേരില്‍ പിതാവിനെയോ മാതാവിനെയോ വേട്ടയാടുന്നത് ക്രൂരതയാണ്. ഭാര്യ നേര്‍വഴി വിട്ടതിന്റെ പേരില്‍ നിരപരാധിയായ ഭര്‍ത്താവിനെ പിന്തുടരുന്നത് അന്യായമാണ്. ഭര്‍ത്താവ് വരുത്തിവച്ച അനര്‍ഥങ്ങളുടെ പേരില്‍ ഭാര്യയെ പിടികൂടുന്നത് പാപമാണ്. വിദ്യാര്‍ഥികളുടെ പഠനനിലവാരക്കുറവിന്റെ പേരില്‍ അധ്യാപനത്തില്‍ കുറവുകള്‍ വരുത്താത്ത അധ്യാപകരെയും സ്ഥാപനത്തെയും പഴിക്കുന്നത് നീതീകരിക്കാവതല്ല. 'ആദ്യം നീ നിന്റെ വീട്ടുകാരെ നന്നാക്കി വാ..' എന്ന പ്രതികരണത്തില്‍ സത്യത്തിന്റെ പക്ഷത്തുനില്‍ക്കാന്‍ ഞാന്‍ തയാറല്ല എന്ന വിളംബരം കൂടിയുണ്ട്. പറഞ്ഞത് സത്യമാണെന്നോ പറഞ്ഞവന്‍ സത്യസന്ധനാണെന്നോ അല്ല, പറഞ്ഞവന്റെ ബന്ധുക്കള്‍ നേരെയാണോ എന്നാണ് അവര്‍ ആദ്യം പരിശോധിക്കുന്നത്. ബന്ധുക്കളുടെ നിലവാരം നോക്കിയായിരിക്കും അത്തരക്കാര്‍ ഒരാളുടെ കഴിവുകള്‍ വിലയിരുത്തുക.


ഫലഭൂയിഷ്ഠമായ മണ്ണില്‍ കരുത്തുള്ള വിത്തുകളെറിയുകയും വെള്ളവും വളവും നല്‍കി പരിപാലിക്കുകയും ചെയ്താല്‍ മികച്ച ഫലങ്ങള്‍ തൂങ്ങിയാടുന്നതാണു പതിവ്. എന്നാല്‍ പതിവിനു വിരുദ്ധമായി ചില വിത്തുകള്‍ മുരടിച്ചുപോകാറുണ്ട്. വളം വലിച്ചെടുത്ത് ഫലം നല്‍കാതെയിരിക്കുന്ന സസ്യങ്ങളുമുണ്ടാകാറുണ്ട്. അതിന്റെ പേരില്‍ കര്‍ഷകനെ പ്രതിക്കൂട്ടില്‍ കയറ്റുന്നത് എങ്ങനെ ശരിയാകും..? തെങ്ങില്‍ വിളയുന്ന എല്ലാ തേങ്ങയും കാമ്പുള്ളതായിരിക്കുമെന്നു വിശ്വസിക്കണമെന്നോ..? മാവില്‍ കായ്ക്കുന്ന എല്ലാ മാങ്ങയും പ്രയോജനപ്രദമായിരിക്കുമെന്നു വിധിക്കണമെന്നോ..? പ്ലാവില്‍ വിരിയുന്ന എല്ലാ ചക്കയും മധുരക്കനി നല്‍കുമെന്നു തീര്‍പ്പുകല്‍പിക്കണമെന്നോ..?


നിഷ്‌കളങ്കരായ മാതാപിതാക്കള്‍ക്ക് നിഷ്‌കളങ്കരായ സന്താനങ്ങളാണുണ്ടാവുക. ചിലപ്പോള്‍ മുടിഞ്ഞ സന്താനങ്ങളുമുണ്ടായേക്കും. സദ്‌സ്വഭാവികളായ മക്കള്‍ക്ക് സദ്‌സ്വഭാവികളായ മാതാപിതാക്കളാണു കാണുക. അതിനു വിരുദ്ധമായി ദു:സ്വഭാവികളായ മാതാപിതാക്കളെയും കണ്ടെന്നിരിക്കും. ഉത്തമനായ ഭര്‍ത്താവിന് ഉത്തമയായ ഭാര്യ എന്നതാണു രീതിയെങ്കിലും അധമയായ ഭാര്യ ഉണ്ടായിക്കൂടെന്നില്ല. ഭാര്യ സുശീലയും ഭര്‍ത്താവ് അശ്ലീലനും എന്നത് തീര്‍ത്തും സംഭവ്യമാണ്. ബുദ്ധിമാനായ ജ്യേഷ്ഠന് ബുദ്ധിഹീനനായ അനിയന്‍ എന്നത് വാര്‍ത്തയാക്കാന്‍ മാത്രമുള്ള അപൂര്‍വതയൊന്നുമല്ല. ഒരാളുടെ കഴിവുകളും യോഗ്യതകളും അംഗീകരിക്കേണ്ടത് ബന്ധക്കാരെയോ സ്വന്തക്കാരെയോ മുന്‍നിര്‍ത്തിയല്ല, അയാളെതന്നെ നോക്കിയാണ്. ജാതിയും മതവും വംശവും നോക്കി മാര്‍ക്കിടുന്ന ദുശ്ശീലം എന്നു വേരറ്റുപോകുന്നുവോ അന്നായിരിക്കും ഒരു മതേതരസമൂഹത്തില്‍ മാനവികതയുടെ സുഗന്ധം വീശിയടിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍ പാണക്കാട്ട്

Kerala
  •  25 days ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  25 days ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  25 days ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  25 days ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  25 days ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  25 days ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  25 days ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  25 days ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  25 days ago