രാജ്ഭവനിലല്ല, ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞ ഭഗത്സിങ്ങിന്റെ ജന്മഗ്രാമത്തില്‍
ലാഹോര്‍: പഞ്ചാബില്‍ ചരിത്ര വിജയം നേടിയ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്നു. സര്‍ദാര്‍ ഭഗവന്ത് മന്‍ തന്നെ മുഖ്യമന്ത്രിയാകും. രാജ്ഭവനു പകരം ശഹീദ് ഭഗത്സിങിന്റെ ജന്മ ഗ്രാമമായ ഖഡ്കര്‍കാലനില്‍ വെച്ചായിരിക്കും തങ്ങളുടെ സത്യപ്രതിജ്ഞയെന്നാണ് ഭഗവന്ത് മനിന്റെ ആദ്യ പ്രഖ്യാപനം.
92 സീറ്റിന്റെ ആധികാരിക വിജയം നേടിയ ആം ആദ്മി പാര്‍ട്ടി എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിയുള്ള സര്‍ക്കാര്‍ രൂപികരണത്തിനാണ് ഒരുങ്ങുന്നത്. പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം തന്നെ എഎപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇന്ന് തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ എഎപി അവകാശവാദം ഉന്നയിച്ചേക്കും.
കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിച്ച ആം ആദ്മി പാര്‍ട്ടി ശിരോമണി അകാലിദളിന്റെയും അടിത്തറ ഇളക്കിയിട്ടുണ്ട്. 2
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."