എം.ടി ചന്ദ്രസേനന് സ്മാരക പുരസ്ക്കാരം മുഹമ്മദ് മുഹ്സിന് എം.എല്‍.എക്ക് സമ്മാനിച്ചു
ആലപ്പുഴ: എല്‍.ഡി.എഫിന്റെ അഴിമതി വിരുദ്ധ നിലപാടില്‍ വെള്ളം ചേര്‍ക്കുവാന്‍ ആര്‍ക്കും കഴിയില്ലായെന്ന് സി.പി.ഐ ദേശിയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്. പുന്നപ്ര വയലാര്‍ സമരസേനാനിയും സി.പി.ഐ നേതാവുമായിരുന്ന എം ടി ചന്ദ്രസേനന് അനുസ്മരണ സമ്മേളനം സുഗതന് സ്മാരകത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരം മത്തുപിടിപ്പിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.ടി ചന്ദ്രസേനന് സ്മാരക ട്രസ്റ്റ് പ്രസിഡന്റ് എ ശിവരാജന് അധ്യക്ഷനായി. മുഹമ്മദ് മുഹ്സിന് എം.എല്‍.എയ്ക്ക് പന്ന്യന്‍ രവീന്ദ്രന് പുരസ്ക്കാരം സമര്‍പ്പിച്ചു.
ട്രസ്റ്റ് സെക്രട്ടറി ടി.ജെ ആഞ്ചലോസ് സ്വാഗതം പറഞ്ഞു. സി .പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമന് അനുസ്മരണ പ്രഭാഷണം നടത്തി. പി ജ്യോതിസ്, പി വി സത്യനേശന്, വി എം ഹരിഹരന്, ഡി ഹര്‍ഷകുമാര്‍, അഡ്വ. എന്‍ പി കമലാധരന്‍, ഡി പി മധു എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."