ആരോഗ്യ വകുപ്പിന്റെ നോട്ടീസിന് പുല്ലുവില;സ്കൂള്‍ വളപ്പില്‍ പന്നി വളര്‍ത്തല്‍
പൂച്ചാക്കല്‍:സ്കൂള്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത പന്നിവളര്‍ത്തല്‍ കേന്ദ്രത്തിനെതിരേ അധികൃതര്‍ നല്കിയ നോട്ടിസ് കാറ്റില്‍പ്പറത്തി പ്രവര്‍ത്തനം തുടരുന്നു.തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മണപ്പുറം സ്വകാര്യ സ്കൂള്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന പന്നി വളര്‍ത്തല്‍ കേന്ദ്രത്തിനെതിരേയാണ് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
എന്നാല്‍ അത് അവഗണിച്ചു കൊണ്ടാണ് പന്നിവളര്‍ത്തല്‍ തകൃതിയായി നടത്തുന്നത്.ഇത് മൂലം പ്രദേശവാസികള്‍ ദുര്‍ഗന്ധം സഹിക്കാനാവാതെ വീര്‍പ്പമുട്ടുകയാണ്. പന്നിവളര്‍ത്തല്‍ കേന്ദ്രത്തിന് സമീപമുള്ള ഇടത്തോട് വഴി ഒഴുക്കി വിടുന്ന മാലിന്യം വേമ്പനാട്ട് കയാളിലാണ് എത്തിച്ചേരുന്നത്. ഇത് മത്സ്യസമ്പത്തിന് ഭീഷണിയാവുകയും,തൊഴിലാളികള്‍ക്ക് രോഗഭീതിയും നേരിടുന്നു.നൂറുകണക്കിന് കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ വളപ്പിലാണ് പന്നിവളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."