HOME
DETAILS
MAL
അസമില്‍ കടുത്ത വര്‍ഗീയ പ്രചാരണവുമായി അമിത്ഷാ, ബദ്റുദ്ദീന്‍ അജ്മലിന് വോട്ടുചെയ്താല്‍ നുഴഞ്ഞുകയറ്റം കൂടും കോണ്‍ഗ്രസിന് മുസ്ലിംലീഗുമായും അസമില്‍ അജ്മലുമായും സഖ്യം
backup
March 15 2021 | 04:03 AM
ഗുവാഹത്തി: അസമില്‍ കടുത്ത വര്‍ഗീയ പ്രചാരണവുമായി ആഭ്യന്തരമന്ത്രി അമിത്ഷാ.
ബദ്റുദ്ദീന്‍ അജ്മലുമായി സഖ്യത്തിലായ രാഹുലിന് നുഴഞ്ഞുകയറ്റം തടയാനാവില്ലെന്നും അജ്മലിന് വോട്ടുചെയ്താല്‍ നുഴഞ്ഞുകയറ്റം കൂടുമെന്നും അസമില്‍ നാസിറ മണ്ഡലത്തില്‍ റാലിയില്‍ അമിത്ഷാ പറഞ്ഞു.
അസമില്‍ എ.ഐ.യു.ഡി.എഫിന്റെ ബദ്റുദ്ദീന്‍ അജ്മലുമായും കേരളത്തില്‍ മുസ്ലിംലീഗുമായും ബംഗാളില്‍ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടുമായുമാണ് കോണ്‍ഗ്രസിന് സഖ്യം.
രാജ്യത്തെ വിഭജിക്കണമെന്ന് താല്പര്യപ്പെടുന്നവരുമായാണ് കോണ്‍ഗ്രസ് സഖ്യത്തിലായിരിക്കുന്നത്. ബദ്റുദ്ദീന്‍ അജ്മലിനെപ്പോലൊരാളുടെ കയ്യില്‍ അസം ഒരിക്കലും സുരക്ഷിതമല്ല.
അസമിനെ ഭീകരതയില്‍ നിന്ന് മുക്തമാക്കുമെന്ന് അഞ്ചുവര്‍ഷം മുമ്പ് തങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം ഭീകരതമൂലം സംസ്ഥാനത്താരും മരിച്ചില്ല. നിങ്ങള്‍ ബദ്റുദ്ദീന്‍ വോട്ടുചെയ്താല്‍ സംസ്ഥാനത്ത് നുഴഞ്ഞുകയറ്റമുണ്ടാകും. നിങ്ങള്‍ക്ക് നുഴഞ്ഞുകയറ്റക്കാരുള്ള അസമാണോ നുഴഞ്ഞുകയറ്റക്കാരില്ലാത്ത അസമാണോ വേണ്ടതെന്നും മോദിയെയാണോ അജ്മലിനെയാണോ വേണ്ടതെന്നും ഷാ ചോദിച്ചു. ബി.ജെ.പി വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കാറില്ലെന്നും അമിത്ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."