പാര്‍ട്ടിയെ അണികള്‍ തിരുത്തി, കുറ്റ്യാടിയില്‍ ഇടതു സ്ഥാനാര്‍ഥി കെ.പി കുഞ്ഞമ്മദ്കുട്ടി തന്നെ
\
കുറ്റ്യാടി: കുറ്റ്യാടി മണ്ഡലത്തിലെ സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധം ഫലം കണ്ടു. കുറ്റ്യാടി മണ്ഡലം സി.പി.എം ഏറ്റെടുത്തു. കെ.പി കുഞ്ഞമ്മദ്കുട്ടി തന്നെ ഇവിടെ മത്സരിക്കും. ഇന്നു ചേര്‍ന്ന കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. സംസ്ഥാന കമ്മിറ്റി ഉടന്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും.
കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനത്തിനെതിരെ നടന്ന പ്രതിഷേധ പരമ്പര തണുപ്പിക്കാന്‍ ഇന്നലെ കുറ്റ്യാടിയില്‍ വിശദീകരണ യോഗവും സി.പി.എം. നടത്തിയിരുന്നു. പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനറുമായി നേതാക്കളുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് സി.പി.എം അനുഭാവികളും പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയുന്നു.
കേരള കോണ്‍ഗ്രസിനു നല്കിയ സീറ്റ് തിരിച്ചെടുത്തെന്നും കുറ്റ്യാടിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സി.പി.എം തന്നെ മത്സരിക്കുമെന്നും യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി കെ.പി മോഹനന് ഇന്നലെ തന്നെ പ്രവര്‍ത്തകരെ അറിയിച്ചു. ഘടക കക്ഷിക്ക് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിട്ടുവീഴ്ച്ചയുടെ ഭാഗമാണ് കുറ്റ്യാടി കേരള കോണ്‍ഗ്രസിന് നല്‍കിയത്. അതിനെതിരെ നടന്ന പ്രവര്‍ത്തകരുടെ പ്രതിഷേധം പാര്‍ട്ടി ഉള്‍ക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."