'കര്‍ഷകരെ അവഹേളിക്കരുത്'- അമിത് ഷായോടും മോദിയോടും മേഘാലയ ഗവര്‍ണര്‍
ഭാഗ്പത്: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷകരെ അപമാനിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
'നിയമങ്ങളൊന്നും കര്‍ഷകര്‍ക്ക് അനുകൂലമല്ല. കര്‍ഷകരും സൈനികരും സംതൃപ്തരല്ലാത്ത രാജ്യത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇരുവരുടെയും ആവശ്യങ്ങള്‍ അംഗീകരിക്കണം'- സത്യപാല്‍ മാലിക്ക് പറഞ്ഞു.
കര്‍ഷകരുടെ അവസ്ഥ വളരെയധികം മോശമായിക്കൊണ്ടിരിക്കുകയാണ്. ദിനംപ്രതി അവര്‍ ദരിദ്രരായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഓരോ മൂന്നു വര്‍ഷത്തിലും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഒരു കൃഷിക്കാരന്‍ വിതയ്ക്കുന്നതെല്ലാം വിലകുറഞ്ഞതും അവന്‍ വാങ്ങുന്നതെല്ലാം ചെലവേറിയതുമാണ്..സത്യപാല്‍ മാലിക് കൂട്ടിച്ചേര്‍ത്തു.
അവര്‍ എങ്ങനെയാണ് ദരിദ്രരാകുന്നത് എന്ന് അവര്‍ക്കറിയില്ല. അവരുടെ നാശത്തെക്കുറിച്ച് അവര്‍ക്ക് അറിവില്ല. അവര്‍ വിതയ്ക്കാന്‍ പോകുമ്പോള്‍ ആ വിളകള്‍ക്ക് വിലയുണ്ട്. എന്നാല്‍ കൊയ്യാന്‍ പോകുമ്പോള്‍ വില കുറയുന്നു. കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. കര്‍ഷകര്‍ക്ക് അനുകൂലമായി ഒരു നിയമങ്ങളുമില്ല. ഇത് തിരുത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കര്‍ഷക നേതാവ് രാകേഷ് ടിയാത്തിന്റെ അറസ്റ്റ് തടഞ്ഞത് താനാണെന്നും സത്യപാല്‍ പറഞ്ഞു. കര്‍ഷകരെ ബലപ്രയോഗത്തിലൂടെ നീക്കരുതെന്നും വെറുംകയ്യോടെ വീട്ടിലേക്ക് പറഞ്ഞയക്കരുതെന്നും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."