സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയിട്ട് പത്തുവര്‍ഷക്കാലം; ഇതിനകം കൊല്ലപ്പെട്ടത് അഞ്ചു ലക്ഷം പേര്‍
ദമസ്‌കസ്: മുല്ലപ്പൂ വിപ്ലവത്തിന്റെ ചുവടുപിടിച്ച് പ്രസിഡന്റ് ബഷാര്‍ അസദിനെതിരെ തുടങ്ങിയ പ്രതിഷേധവും, തുടര്‍ന്നുണ്ടായ ആഭ്യന്തര യുദ്ധവും സിറിയയെ കെടുതിയിലാക്കാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷം. 2011 മാര്‍ച്ചിലാണ് ബഷാറിനെതിരായ പ്രക്ഷോഭം ആരംഭിച്ചത്. ജനങ്ങളുടെ ബാഹുല്യം കൂടിവരുന്നതിനിടെ, പ്രതിഷേധം അടിച്ചമര്‍ത്താന്‍ ബഷാര്‍ ഭരണകൂടം ശ്രമിച്ചതോടെ അത് ആഭ്യന്തര യുദ്ധത്തിലേക്കു നീങ്ങി. ഒപ്പും യു.എസ്, റഷ്യ തുടങ്ങിയ ലോകരാഷ്ട്രങ്ങള്‍ കൂടി യുദ്ധപ്രവേശം ചെയ്തതോടെ സിറിയ പിന്നീട് നരകയാതനയിലായി. ഇതിനകം അഞ്ചു ലക്ഷം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
പത്തുവര്‍ഷക്കാലമായി ചോരപ്പുഴയൊഴുകിയെങ്കിലും, ബഷാര്‍ കുലുക്കമില്ലാതെ പ്രസിഡന്റ് സ്ഥാനത്തു തുടരുകയാണ്. ഇറാനിന്റെയും റഷ്യയുടെയും സഹായത്തോടെ.
സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ 2.3 കോടി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. 50 ലക്ഷം പേര്‍ അഭയാര്‍ഥികളായി അലയുന്നു. പിന്നെയും കോടിക്കണക്കിന് പേര്‍ കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും കൂപ്പുകുത്തി.
യുദ്ധം തുടങ്ങി പത്തുവര്‍ഷം പിന്നിടുമ്പോഴും സിറിയ മൂന്നു ഭാഗങ്ങളായാണ് നില്‍ക്കുന്നത്. വടക്കുപടിഞ്ഞാറന്‍ ഇദ്‌ലിബ് പ്രവിശ്യയില്‍ തുര്‍ക്കിയുടെ പിന്തുണയോടെ വിമതരാണ് നിയന്ത്രിക്കുന്നത്. രാജ്യത്തിന്റെ നാലിലൊരു ഭാഗം യു.എന്‍ പിന്തുണയ്ക്കുന്ന സിറിയന്‍ കുര്‍ദിഷ് വിഭാഗം കൈയ്യടക്കിയിരിക്കുന്നു. ബാക്കിവരുന്ന ഭാഗമാണ് ബഷര്‍ അല്‍ അസദിന്റെ നിയന്ത്രണത്തിലുള്ളത്.
മറ്റു രണ്ടു മേഖലകളും കൂടി കൈപ്പിടിയില്‍ ഒതുക്കാനാണ് ബഷാര്‍ അല്‍ അസദ് ശ്രമിക്കുന്നത്. ഇതിന് ഇറാന്‍, റഷ്യ എന്നീ രാജ്യങ്ങളുടെ പിന്തുണയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."