HOME
DETAILS
MAL
ഗ്രാമവികസന മേഖലയ്ക്ക് 6,096.30 കോടി
backup
March 12 2022 | 05:03 AM
ഗ്രാമവികസന മേഖലയ്ക്ക് 6096.30 കോടി രൂപയാണ് അനുവദിച്ചത്. മുൻ വർഷത്തേക്കാൾ 130 കോടി രൂപ അധിമാണിതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
കുടുംബശ്രീക്ക് 260 കോടി, കിലയ്ക്ക് 33 കോടി രൂപയും അനുവദിച്ചു. ഈ വർഷം തൊഴിലുറപ്പ് പദ്ധതിയിലൂടെ 12 കോടി തൊഴിൽദിനങ്ങൾ സൃഷ്ടിക്കും. ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ചെറുകിട പദ്ധതികൾക്കു പകരം ഓരോ മേഖലയിലും വാണിജ്യപരമായി വിജയസാധ്യതയുള്ളതും വരുമാനം ഉറപ്പുവരുത്തുന്നതുമായ 100 കോടിയോ അതിനു മുകളിലോ തുക വരുന്ന വലിയ പദ്ധതികൾ നടപ്പാക്കും. കേരള ഗ്രാമീൺ ബാങ്കിന്റെ സംസ്ഥാന സർക്കാറിന്റെ ഓഹരി വിഹിതത്തിലേക്ക് 91.75 കോടി രൂപ അധിക വിഹിതമായി വകയിരുത്തി. സിയാലിൽ സർക്കാറിന്റെ അവകാശ മൂലധനം സിയാലിൽ ഉറപ്പുവരുത്തുന്നതിനായി 200 കോടി രൂപ അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."