HOME
DETAILS
MAL
കാർഷിക സബ്സിഡി വിതരണ രീതിയിൽ മാറ്റംവരുത്തും
backup
March 12 2022 | 05:03 AM
തിരുവനന്തപുരം
കാർഷിക മേഖലയിലെ സബ്സിഡി വിതരണ രീതിയിൽ മാറ്റം വരുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപനം.സബ് സിഡി നേരിട്ട് പണമായി നൽകുമ്പോൾ പലപ്പോഴും അർഹതയില്ലാത്തവരിലേക്ക് പണം എത്തുന്നുണ്ട്. ഇതിന് പകരമായി എല്ലാ ഗ്രാമങ്ങളിലും കൃഷി സാമഗ്രികൾ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ വഴി കർഷകർക്ക് സബ്സിഡി നിരക്കിൽ വിൽക്കാനുള്ള സംവിധാനം നടപ്പാക്കും. ഇതിനായി സഹകരണ സംഘങ്ങൾക്ക് 77.2 കോടി രൂപ വകയിരുത്തി. എസ്.സി-എസ്.ടി സഹകരണ സംഘങ്ങളുടെ ആധുനിക വൽക്കരണത്തിന് 14 കോടിയും വകയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."