HOME
DETAILS

ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം; കുത്തേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു ; ആലത്തൂര്‍ താലൂക്കില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍

  
backup
March 12 2022 | 06:03 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-2


ആലത്തൂര്‍(പാലക്കാട്)
ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ കുത്തേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ചികിത്സയിലിരിക്കെ മരിച്ചു. പഴമ്പാലക്കോട് വടക്കേപാവടിയില്‍ സുബ്രഹ്മണ്യന്റെ മകനും യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയുമായ അരുണ്‍കുമാര്‍ (28) ആണ് മരിച്ചത്. മാര്‍ച്ച് രണ്ടിന് വൈകുന്നേരം ആറിന് പഴമ്പാലക്കോട് മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജയോടനുബന്ധിച്ച് കുംഭം ഒഴുക്കാന്‍ ഗായത്രിപുഴയിലേക്ക് പോകുന്നതിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പൊലിസ് ലാത്തിവീശി ഇവരെ ഓടിച്ചു. ഇതിനുശേഷം ഒരു സംഘം വടക്കേപാവടിയിലെ പി.എസ്.സി പഠന കേന്ദ്രം തകര്‍ത്തതോടെ ഇരുവിഭാഗങ്ങള്‍ അരുണ്‍കുമാറിന്റെ വീടിനടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം വീണ്ടും ഏറ്റുമുട്ടി.


അരുണ്‍കുമാറിനേയും കൂട്ടുകാരായ ഗോകുല്‍, കൃഷ്ണകുമാര്‍, കൃഷ്ണന്‍, സന്തോഷ്, വിഷ്ണു എന്നിവരെയും ഒരു സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇതിനിടെ അരുണ്‍കുമാറിന്റെ നെഞ്ചിൽ കുത്തേറ്റു. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് അഞ്ചോടെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. വടക്കഞ്ചേരിയിലെ ഇരുചക്രവാഹന ഷോറൂം ജീവനക്കാരനാണ്.
സംഭവത്തില്‍ ഏഴുപേര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തത്.ഇതില്‍ രണ്ടുപേരെ സംഭവ ദിവസം അറസ്റ്റുചെയ്തിരുന്നു. പഴമ്പാലക്കോട് വടക്കേപാവടി മണികണ്ഠന്‍ (56), മകന്‍ കൃഷ്ണദാസ് (23) എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയതത്. വടക്കേപാവടി സ്വദേശികളായ ജയേഷ് (21), സന്തോഷ് (21), രമേഷ് (23), നിഥിന്‍ (22) എന്നിവരെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ. വടക്കേപാവടി യൂനിറ്റ് സെക്രട്ടറി മിഥുനെ പിടികൂടാനായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.


ഒരേസമുദായക്കാരും ബന്ധുക്കളുമായ ഇരുവിഭാഗങ്ങൾ തമ്മിലാണ് സംഘര്‍ഷം ഉണ്ടായതെന്നും ഇതില്‍ രാഷ്ട്രീയം ഇല്ലെന്നും എസ്.പി ആര്‍.വിശ്വനാഥ് പറഞ്ഞു. എന്നാൽ പ്രതികള്‍ സി.പി.എം,ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി അരോപിച്ചിട്ടുണ്ട്. ആലത്തൂര്‍ താലൂക്കില്‍ ഇന്ന് ഹര്‍ത്താലിനും ബി.ജെ.പി. ആഹ്വാനം ചെയ്തിട്ടുണ്ട്.പ്രതികള്‍ സി.പി.എം. പ്രവര്‍ത്തകരാണെന്നും മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യുന്നതില്‍ പൊലിസ് അലംഭാവം കാട്ടുന്നുവെന്നും ബി.ജെ.പി. കുറ്റപ്പെടുത്തി. അതിനിടെ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും സി.പി.എമ്മിനോ ഡി.വൈ.എഫ്.ഐയ്‌ക്കോ ബന്ധമില്ലെന്നും സി.പി.എം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍ പാണക്കാട്ട്

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago