HOME
DETAILS
MAL
അട്ടപ്പാടി മധു കേസ് വീണ്ടും മാറ്റി; ഈ മാസം പതിനേഴിന് കുറ്റപത്രം വായിക്കും
backup
March 12 2022 | 06:03 AM
പാലക്കാട്: അട്ടപ്പാടി കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി. പ്രതിഭാഗത്തിന് കേസുമായി ബന്ധപ്പെട്ട് ലഭിച്ച രേഖകളിൽ ചിലത് പരിശോധിക്കാൻ കുറച്ചുകൂടി സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് മണ്ണാർക്കാട് സ്പെഷൽ കോടതി മാർച്ച് 17ലേക്ക് മാറ്റിയത്.
കേസിൽ പുതിയ സ്പെഷൽ പ്രോസിക്യൂട്ടർ നിയമനം നടന്ന ശേഷം നാലാം തവണയാണ് കേസ് മാറ്റുന്നത്.
പ്രതിഭാഗത്തിന് കേസുമായി ബന്ധപ്പെട്ട് രേഖകൾ ലഭ്യമാക്കാനും നൽകിയ ഡിജിറ്റൽ തെളിവുകളുടെ പരിശോധനക്കുമെല്ലാമായാണ് കൂടുതൽ സമയം അനുവദിക്കുന്നത്. എല്ലാ ആഴ്ചയും കേസിന്റെ പുരോഗതി സംബന്ധിച്ച് ഹൈകോടതിയിൽ റിപ്പോർട്ട് നൽകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."