മീഡിയാവണ്‍ അഭിപ്രായ സര്‍വേയിലും ഭരണത്തുടര്‍ച്ച: എല്‍.ഡി.എഎഫിന് 74-80 വരെ സീറ്റ് ; യു.ഡി.എഫ് 54-64
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് മീഡിയാവണും പൊളിറ്റിക്യു മാര്‍ക്കും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേയില്‍ എല്‍.ഡി.എഫിനു ഭരണത്തുടര്‍ച്ച. കേരളമാകെയും വടക്കന്‍ കേരളം, മധ്യ കേരളം, തെക്കന്‍ കേരളം എന്നിങ്ങനെ പ്രത്യേകമായും നടത്തിയ സര്‍വേയില്‍ പകുതിയിലധികം പേര്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. എല്‍.ഡി.എഫ് 74-80 സീറ്റ് വരെ നേടുമെന്നും യു.ഡി.എഫ് 54-64 സീറ്റ് വരെ നേടുമെന്നുമാണ് സര്‍വേ ഫലം.
140 മണ്ഡലങ്ങളില്‍ 14,217 പേരുടെ സാംപിളുകളാണ് സര്‍വേയ്ക്കായി തെരഞ്ഞെടുത്തത്. മാര്‍ച്ച് നാല് മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 62 ശതമാനം പേര്‍ അഞ്ച് വര്‍ഷത്തെ സര്‍ക്കാര്‍ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. 38 ശതമാനം പേര്‍ ഭരണം മോശമാണെന്നു പറഞ്ഞു.
36 ശതമാനം പേര്‍ പിണറായി വിജയനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തപ്പോള്‍, 23 ശതമാനം പേര്‍ ഉമ്മന്‍ ചാണ്ടിയെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. പത്ത് ശതമാനം പേര്‍ രമേശ് ചെന്നിത്തലയേയും ഒരു ശതമാനം പേര്‍ ശശി തരൂരിനെയും തെരഞ്ഞെടുത്തപ്പോള്‍, മൂന്ന് ശതമാനം പേര്‍ ഇ.ശ്രീധരനെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."