പിണറായി സര്‍ക്കാര്‍ എല്‍.ഡി.എഫിന്റെ അവസാന സര്‍ക്കാരായി മാറുമെന്ന് എം.കെ രാഘവന്‍
കൊടുവള്ളി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചുപോയ തെറ്റ് തിരുത്താനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് എം.കെ രാഘവന്‍ എം.പി. കൊടുവള്ളി നിയോജകമണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എം കെ മുനീറിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവിച്ചുപോയ അബദ്ധം ആചാരമാക്കാന്‍ ഒരിക്കലും അനുവദിക്കരുത്. ഈ തെരഞ്ഞെടുപ്പ് ഫലം വരുന്നത്തോടെ എല്‍.ഡി എഫിന്റെ അവസാന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറും. ഈ ഭരണം കൊണ്ട് യാതൊരു നേട്ടവും മണ്ഡലത്തിനോ സംസ്ഥാനത്തിനോ ഉണ്ടായിട്ടില്ല. ഇതിന്റെ പ്രതികരമെന്നോണമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊടുവള്ളിയിലെ ആറില്‍ ആറ് പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും യു.ഡി.എഫ് വിജയിച്ചു കയറിയതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് തവണ മന്ത്രിയായിരുന്ന കാലഘട്ടങ്ങളില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട പദ്ധതികള്‍ക്ക് രൂപം നല്‍കിയ വ്യക്തിത്വമാണ് എം കെ മുനീര്‍. ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കാന്‍ സാധിക്കുന്ന നായകനാണ് സി എച്ചിന്റെ മകന്‍ കൂടിയായ എം കെ മുനീറെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ എ. അരവിന്ദന്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."