HOME
DETAILS

ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍: പൊലിസ് ഓഫിസര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി അരിസ് ഖാന് വധശിക്ഷ

  
backup
March 15 2021 | 16:03 PM

batla-house-attack-issue-order

ന്യൂഡല്‍ഹി: 2008ലെ വിവാദമായ ബട്‌ലഹൗസ് ഏറ്റുമുട്ടലില്‍ ഡല്‍ഹി പൊലിസ് സ്‌പെഷല്‍ സെല്‍ ഉദ്യോഗസ്ഥന്‍ മോഹന്‍ചന്ദ് ശര്‍മ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് വധശിക്ഷ. ഡല്‍ഹി ഹൈക്കോടതിയാണ് പ്രതി അരിസ് ഖാന് വധശിക്ഷ വിധിച്ചത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സന്ദീപ് യാദവിന്റെ നടപടി. വ്യാജ ഏറ്റുമുട്ടലെന്ന് വ്യാപക ആരോപണമുയര്‍ന്ന സംഭവത്തില്‍ രണ്ടു പൊലിസുകാര്‍ക്ക് പരുക്കേറ്റിരുന്നു.
ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരനാണ് അരിസെന്നാണ് ഡല്‍ഹി പൊലിസിന്റെ ആരോപണം. ഡല്‍ഹിയില്‍ സ്‌ഫോടനമുണ്ടായതിനു പിന്നാലെയാണ് ബട്‌ല ഹൗസില്‍ ഏറ്റുമുട്ടലുണ്ടായത്. ഡല്‍ഹി സ്‌ഫോടനമുള്‍പ്പെടെ ആറു കേസുകള്‍ കൂടി അരിസിനെതിരേയുണ്ട്. 2018 ഫെബ്രുവരിയിലാണ് ഉത്തര്‍പ്രദേശ് അസംഗഡ് സ്വദേശിയായ അരിസ് ഖാന്‍ പൊലിസ് പിടിയിലായത്. ഏറ്റുമുട്ടലിനുശേഷം അരിസ് ഖാന്‍ ബട്‌ല ഹൗസിലെ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.

പ്രതി ജീവിച്ചിരിക്കുന്നത് രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കും സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും ഭീഷണിയാണെന്നും അതിനാല്‍ വധശിക്ഷ നല്‍കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒരു നിയമപാലകനെ ഡ്യൂട്ടിക്കിടെ വെടിവച്ചു കൊല്ലുകയായിരുന്നു പ്രതിയെന്ന് അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.ടി അന്‍സാരി വാദിച്ചു. അരിസ് ഖാന്‍ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി വിധിച്ചിരുന്നു. വധശിക്ഷ നല്‍കുന്നതിനെ അരിസ് ഖാന്റെ അഭിഭാഷകന്‍ എം.എസ് ഖാന്‍ എതിര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago