കോണ്‍ഗ്രസിന് ധനനഷ്ടവും; യുപിയില്‍ 97% കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും കെട്ടി വച്ച കാശ് നഷ്ടമായി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ ഉത്തര്‍പ്രദേശില്‍ മത്സരിച്ച 97% സ്ഥാനാര്‍ഥികള്‍ക്കും സാമ്പത്തിക നഷ്ടം. തെരഞ്ഞെടുപ്പില്‍ മത്സരിച്ച 97 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് മുഴുവനും നഷ്ടമായി.
399 സീറ്റുകളില്‍ മത്സരിച്ച ദേശീയ പാര്‍ട്ടി രണ്ട് സീറ്റില്‍ മാത്രം ജയിച്ചപ്പോള്‍, 387 ഇടത്തും കെട്ടിവെച്ച കാശ് പോലും തിരികെ പിടിക്കാനായില്ല. ഓരോ മണ്ഡലത്തിലും പോള്‍ ചെയ്ത ആകെ വോട്ടിന്റെ ആറിലൊന്ന് തങ്ങളുടെ പെട്ടിയിലാക്കാന്‍ പറ്റാതെ വന്നതോടെയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശും നഷ്ടമായിരിക്കുന്നത്.
അഖിലേഷ് യാദവ് മത്സരിച്ച കര്‍ഹാല്‍ മണ്ഡലത്തിലും ശിവ്പാല്‍ യാദവ് മത്സരിച്ച ജസ്വന്ത് നഗറിലും ഇരുവരോടുമുള്ള ബഹുമാനസൂചകമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. ഇവര്‍ക്കെതിരെയും കോണ്‍ഗ്രസ് മത്സരിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഇനിയും കൂടിയേനേ.
വോട്ടുവിഹിതത്തിലും കോണ്‍ഗ്രസ് ഏറെ പിന്നിലാണ്. പല പ്രാദേശിക പാര്‍ട്ടികളെക്കാളും കുറഞ്ഞ വോട്ടാണ് കോണ്‍ഗ്രസിന് ആകെ നേടാനായത്. ഉത്തര്‍പ്രദേശില്‍ ആകെ മത്സരിച്ച 4,442 സ്ഥാനാര്‍ത്ഥികളില്‍ 3,522 പേര്‍ക്കും, അതായത് 80 ശതമാനത്തോളം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് നഷ്ടമായെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."