തൃശൂരില്‍ നില്‍ക്കണമെന്നത് പ്രധാനമന്ത്രിയുടെ ആഗ്രഹം; വിജയസാധ്യതയല്ല മത്സരസാധ്യതയെന്ന് സുരേഷ്ഗോപി
തൃശൂര്‍: തൃശൂരില്‍ വിജയ സാധ്യത അല്ല മത്സര സാധ്യത ആണ് ഉള്ളതെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി. പാര്‍ട്ടി നിര്‍ദേശപ്രകാരം ആണ് മത്സരിക്കുന്നത്. പ്രധാനമന്ത്രിയ്ക്ക് താന്‍ തൃശൂരില്‍ തന്നെ നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
വിശ്രമം ആവശ്യമാണ്. കോവിഡ് വാക്സിന് എടുത്തതിന് ശേഷമേ പ്രചാരണത്തിന് തൃശ്ശൂരില്‍ എത്താനാകു. അതിന് ആദ്യം വാക്സിന് എടുക്കാനുള്ള ആരോഗ്യ സ്ഥിതിയിലേക്ക് എത്തണം.
വിജയ സാധ്യതയെക്കുറിച്ച് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ലോക്സഭാ മണ്ഡലത്തിന് വേണ്ടിയാണ് നേരത്തെ പൊരുതിയത്. എന്നാല്‍ ഇപ്പോള്‍ അതിലൊരു മണ്ഡലത്തിന് വേണ്ടിയാണ് മത്സരത്തിനിറങ്ങുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുരേഷ്ഗോപി ആശുപത്രി വിട്ടു. പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."