'സ്വകാര്യവത്ക്കരണം അംഗീകരിച്ചേക്ക്, ഇല്ലെങ്കില്‍ ഗോഡി മീഡിയ സമരത്തെ ജിഹാദിയാക്കിക്കളയും'- ബാങ്കുകളോട് കുനാല്‍ കമ്ര
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. കേന്ദ്രത്തിന്റെ സ്വാകാര്യവത്ക്കരണ നയം അംഗീകരിച്ചില്ലെങ്കില്‍ ഗോഡി മീഡിയ വൈകാതെ ബാങ്ക് സമരത്തെ ബാങ്ക് ജിഹാദി ആക്കിക്കളയുമെന്ന് അദ്ദേഹം പറഞ്ഞു.
'മോദിജിയുടെ സ്വകാര്യവത്ക്കരണം ബാങ്കുകള്‍ ദയവായി അംഗീകരിക്കുക, അല്ലെങ്കില്‍ കുറച്ച് ദിവസത്തിനുള്ളില്‍ ഗോഡി മീഡിയ ഈ സമരത്തെ ബാങ്ക് ജിഹാദ് എന്ന് വിളിക്കും' -കുനാല്‍ ട്വീറ്റ് ചെയ്തു.
Banks please accept Modiji’s privatization or else in few days Godi Media will be calling this strike Bank Jihad...
— Kunal Kamra (@kunalkamra88) March 15, 2021
പൊതുമേഖലാ ബാങ്ക് സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിനെതിരെ രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ രണ്ടു ദിവസത്തെ സമരം തുടങ്ങിയിരിക്കുകയാണ്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് ദേശീയതലത്തില്‍ പണിമുടക്കുന്നത്.
ഈ കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ മൂന്ന് പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്ക്കരണവും എല്‍.ഐ.എസി ഓഹരി വിറ്റൊഴിക്കല്‍, ഇന്‍ഷുറന്‍സ് മേഖലയിലെ എഫ്.ഡി.ഐ തുടങ്ങിയവ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് അഖിലേന്ത്യ തലത്തില്‍ സമരം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."