ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് യുവതിയെ ആദ്യഭര്‍ത്താവിന്റെ സഹോദരന് ബലാത്സംഗം ചെയ്തു
ജയ്പുര്‍: ഭര്‍ത്താവിന്റെ കണ്മുന്നില്വെച്ച് ആദ്യ ഭര്‍ത്താവിന്റെ സഹോദരന് യുവതിയെ ബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ ബാരന് ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം.
ഭര്‍ത്താവിനും കുഞ്ഞിനും പ്രായപൂര്‍ത്തിയാകാത്ത സഹോദരിക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിയെ ആദ്യ ഭര്‍ത്താവിന്റെ സഹോദരനും സുഹൃത്തുക്കളായ നാലുപേരും വഴിയില്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.
ഇവരെ സമീപത്തെ വയലിലേക്ക് കൊണ്ടുപോയി ഭര്‍ത്താവിനെ അക്രമിച്ച് അവശനാക്കി കൈയും കാലും കെട്ടിയിട്ട് ശേഷമാണ് യുവതിയെ പ്രതികള്‍ ബലാത്സംഗത്തിനിരയാക്കിയതെന്ന് ഡി.എസ്.പി യോഗേന്ദ്ര സിങ് പറഞ്ഞു.
ആക്രമണത്തിന് ശേഷം പ്രതികളും സുഹൃത്തുക്കളും സ്ഥാലത്തുനിന്ന് കടന്നുകളഞ്ഞു. പിന്നീട് യുവതി കുട്ടിയേയും സഹോദരിയേയും കൂട്ടി ഒരു വിധത്തില്‍ പ്രധാന റോഡിലെത്തി നാട്ടുകാരുടെ സഹായത്തോയെ യുവാവിനെയും കൂട്ടി ആശുപത്രിയിലെത്തുകയായിരുന്നു. യാത്രക്കാരാണ് വിവരം പൊലിസിനെ അറിയിച്ചത്.
ആദ്യ വിവാഹത്തില്‍ കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനെ ആചാരപ്രകാരം വിവാഹം കഴിക്കുകയുമായിരുന്നു.
യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കൂട്ടബലാത്സംഗ കുറ്റം ചുമത്തി പൊലിസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."