ദുബൈ ആര്‍ടിഎയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് അവസരങ്ങള്‍
ദുബൈ: ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) ടാക്‌സി ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. പ്രതിമാസം 2,000 ദിര്‍ഹം വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കുക.
രണ്ടുമുതല്‍ അഞ്ച് വര്‍ഷം വരെ ഡ്രൈവിങ് പരിചയം ഉണ്ടാവണം.
പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ പ്രിവിലേജ് ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫീസ് സന്ദര്‍ശിക്കണം. വിലാസം: പ്രിവിലേജ് ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫീസ് എം11, അബു ബെയില്‍ സെന്റര്‍, ദെയ്‌റ. സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ അവരുട ബെയോഡാറ്റ
[email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. അല്ലെങ്കില്‍ 0555513890 എന്ന നമ്പറില്‍ വാട്‌സാപ്പ് ചെയ്യാം. 23നും 55നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഈ ജോലിയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യത. 2,000 ദിര്‍ഹം ശമ്പളത്തിന് പുറമെ കമ്മീഷനും ഹൈല്‍ത്ത് ഇന്‍ഷുറന്‍സും താമസവും ലഭിക്കും. അപേക്ഷിക്കാന്‍ ദുബൈ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."