നേമം പിടിച്ചെടുക്കും, വര്‍ഗീയതക്കെതിരായ പോരാട്ടമാണിതെന്നും കെ.മുരളീധരന്‍
തിരുവനന്തപുര: നേമം പിടിച്ചെടുക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. വ്യക്തികള്‍ തമ്മിലല്ല ആശയങ്ങള്‍ തമ്മിലാണ് മത്സരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ഗീയതക്കെതിരെയാണ് പോരാട്ടമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യു.ഡി.എഫിന്റെ താരപ്രചാരകന്‍ കെ.സുധാകരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നേമത്തെത്തിയ മുരളീധരന്‍ വന്‍വരവേല്‍പാണ് ലഭിച്ചത്. നാടകീയമായി കൈവന്ന നിയോഗവുമായി ഡല്‍ഹിയില്‍ നിന്നു പറന്നെത്തിയ മുരളിയെ വിമാനത്താവളത്തില്‍ നിന്നു ബൈക്ക് റാലി ഒരുക്കിയാണ് യുഡിഎഫിന്റെ അഭിമാന പോരാട്ട വേദിയിലേക്കു വരവേറ്റത്. ജഗതിയിലെത്തിയ അദ്ദേഹത്തിന്റെ വാഹനത്തിനു ചുറ്റും പ്രവര്‍ത്തകര്‍ തള്ളിയെത്തിയതോടെ പുറത്തിറങ്ങാന്‍ പോലും ബുദ്ധിമുട്ടായി. വെടിക്കെട്ടും ചെണ്ടമേളവുമായിട്ടായിരുന്നു വരവേല്‍പ്. അദ്ദേഹത്തിനായുള്ള പോസ്റ്ററുകളും ബോര്‍ഡുകളും നേരത്തേ നിരന്നു കഴിഞ്ഞിരുന്നു.
കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് മൂന്നാം സ്ഥാനത്തായ നേമത്തെ ദുര്‍ബലമായ സംഘടനാ സംവിധാനത്തെ അതിവേഗം ഉത്തേജിപ്പിച്ചായിരുന്നു തിരഞ്ഞെടുപ്പ് ഗോദയിലേക്കു മുരളിയുടെ രംഗ പ്രവേശം. കഴിഞ്ഞ രണ്ടു തവണയും ഘടകകക്ഷികള്‍ക്കു കൊടുത്ത സീറ്റ് പിടിച്ചെടുക്കാന്‍ ഇത്തവണ മുരളിയെ നിയോഗിച്ചതോടെ തന്നെ നേമത്തെ കോണ്‍ഗ്രസ്-യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ആവേശത്തിലായിരിക്കുകയാണ്.
'നേമത്ത് ആരൊക്കെ തമ്മിലാണു മത്സരം എന്നതൊരു വിഷയമല്ല. യുഡിഎഫ് മത്സരിക്കുന്നത് ഒന്നാം സ്ഥാനത്തിനായാണ്. രണ്ടും മൂന്നും സ്ഥാനം ബിജെപിയും സിപിഎമ്മും എടുത്തോട്ടെ. തികഞ്ഞ ആത്മവിശ്വാസമുണ്ട്' ആവേശാരവം മുഴക്കുന്ന ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തി കഴിഞ്ഞ ദിവസം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചതിങ്ങനെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."