
വായനയുടെ പുലരി
അശ്റഫ് കൊണ്ടോട്ടി
മഞ്ഞില്‍ പുതഞ്ഞ് വീണ്ടും ഒരാണ്ടു പിറവി. കൊവിഡ് മഹാമാരി മനുഷ്യനു മുന്നില്‍ തീര്‍ത്ത ഏകാന്തതയില്‍നിന്ന് മോചനം കിട്ടിയ ആശ്വാസത്തിന്റെ ഒരു വര്‍ഷത്തെ രാപ്പകലുകള്‍. പൊയ്പ്പോയ കാലത്തിന്റെ വായന അടയാളപ്പെടുത്തുമ്പോള്‍ വരാനിരിക്കുന്ന വസന്തത്തെക്കുറിച്ച് വാചാലരാവുകയാണ് അവര്‍. വിഭാഗീയതയുടെ അതിരുകള്‍ മാറ്റി ഒന്നായ ചിന്തകള്‍ക്കു വഴിമരുന്നിടുന്നവര്‍. വായനയും എഴുത്തും സാമൂഹിക പ്രതിബദ്ധതയും തീര്‍ക്കുന്ന അവര്‍ക്ക് ചിലതു പറയാനുണ്ട്. എം. മുകുന്ദന്, ആലങ്കോട് ലീലാ കൃഷ്ണന്, ബെന്യാമിന്, സേതു, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയ മലയാളത്തിലെ സാഹിത്യകാരന്മാര് പുതുവര്ഷപ്പുലരിയില് ചിലതു പറഞ്ഞുതുടങ്ങുകയാണ്. കഥയും നോവലും കവിതയുമായി മനുഷ്യ ജീവിതത്തിലേക്ക് കടക്കുകയാണവര്‍.
മയ്യഴിപ്പുഴയോരത്ത്
എം. മുകുന്ദന്
മനസു പാകപ്പെടുത്തിയ എഴുത്തിന്റെ പേറ്റുനോവില്‍ ഒരുവര്‍ഷം. സൗഹൃദത്തിന്റെ വിളികള്‍ അലോസരപ്പെടുത്താത്ത കാലം. കഥയും നോവലും പിറന്ന മനസില്‍നിന്ന് മലയാള ചലച്ചിത്രത്തിലേക്കുള്ള കൈയൊപ്പ്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയുടെ തിരക്കഥ. സൗഹൃദം, കഥയുടെ ഉള്‍ത്തുടിപ്പ്, സാഹിത്യചര്‍ച്ച, അഭിമുഖം... അങ്ങനെ പലതും തിരിച്ചുകിട്ടിയ വര്‍ഷം. കൊവിഡില്‍ അല്പസമയത്തേക്ക് മാറിനിന്ന് വലിയൊരു സൗഹൃദങ്ങള്‍ക്ക് കരുത്തേകാനായി എന്നത് ആശ്വാസം തന്നെയാണ്. വായനയ്ക്കും എഴുത്തിനും തന്നെയാണ് പുതുവര്‍ഷത്തിലും മുഴുകുന്നത്. ഇതില്‍ വീണ്ടും പലതും കടന്നുവരുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലും ചലച്ചിത്രമാക്കുന്നുണ്ട്.
ഒന്നായി
ചേര്ന്നുനടക്കാം
ആലങ്കോട്
ലീലാകൃഷ്ണന്
വായനയും എഴുത്തും പ്രസംഗവും ചര്‍ച്ചകളുമായി ഒരു വര്‍ഷം കടന്നുപോയതറിഞ്ഞില്ല. ജോലിയില്‍ നിന്ന് വിരമിച്ചതിനു ശേഷം കൊവിഡ് കാരണം ലോക്ക്ഡൗണിലായതിനാല്‍ ബന്ധങ്ങള്‍ക്ക് അടച്ചുപൂട്ടലുണ്ടായി. പക്ഷേ, അത് ഹൃദയബന്ധങ്ങള്ക്കായിരുന്നില്ല. കൃഷിയും മറ്റുള്ളവരുടെ ക്ഷേമവുംകൂടി അറിയാന്‍ ശ്രമിച്ചത് മനസിനു കൂടുതല്‍ കരുത്തുപകരുന്നതുപോലെ തോന്നി. കവിതകള്‍ എഴുതിത്തീര്‍ത്തു. പറമ്പില്‍ കൃഷി പരീക്ഷിച്ചു നോക്കാനും തുനിഞ്ഞു.
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്നു നാം വെറുത പ്രാര്ഥിക്കുന്നതല്ല. ലോകം മുഴുവന്‍ സുഖത്തോടുകൂടി ഇരുന്നാല്‍ മാത്രമേ മനുഷ്യമനസിന് ജീവിത ലക്ഷ്യമുണ്ടാകുകയുള്ളൂ. വീട് വിശാലമായ വയലിനടുത്താണ്. കൃഷിക്കാര്‍ അടക്കം ആളുകള്‍ പോകുന്ന വഴിയിലിപ്പോള്‍ പക്ഷികള്‍ പറന്നിറങ്ങുന്ന കാഴ്ചയാണുള്ളത്. ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ലെന്ന തോന്നലുണ്ടാക്കി. സൗഹൃദങ്ങള്‍ തേടിയുള്ള പരക്കംപാച്ചിലും ഇക്കാലയളവില്‍ നടത്തി. ഒരു പുതിയ വസന്തം ലോകത്ത് വിരിയുന്നുണ്ട്. ആ വസന്തത്തിലൂടെ നമുക്ക് ഒന്നായി ചേര്ന്നുനടക്കാം.
വായനയുടെ
വിളവെടുപ്പ്
ബെന്യാമിന്
വര്‍ഷാന്ത്യ വിളവെടുപ്പില്‍ 2022 വായനാവസന്തം നല്‍കിയാണ് കടന്നുപോകുന്നത്. പുതുവര്‍ഷത്തിലും വായനയും എഴുത്തും തിരക്കുകള്‍ കൂട്ടും. കൊവിഡ് ഭീതി ആള്‍ക്കൂട്ടത്തില്‍നിന്ന് ഒറ്റപ്പെടുത്തലുകളിലേക്ക് വഴിമാറ്റുമോ എന്ന സന്ദേഹമുണ്ടായിരുന്നു. പുതുവര്‍ഷത്തില്‍ ആടുജീവിതത്തിലെ എന്റെ നജീബിനെ അഭ്രപാളിയില്‍ കാണണം. പോയ വര്‍ഷത്തില്‍ ക്രിസ്റ്റിയുടെ രചന, തരകന്‍സ്, ഗ്രന്ഥവരി, എഴുത്തുമേശയിലെ കുഞ്ഞുറുമ്പുകള്‍ എന്നിവയുടെ രചന എന്നിങ്ങനെ തിരക്കുകളുടെ വര്‍ഷമായിരുന്നു.
എങ്കിലും വായന ജീവിതത്തില്‍നിന്ന് മാറ്റിനിര്ത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചതും തൊട്ടുമുമ്പുള്ള വര്ഷങ്ങളിലുള്ളതുമായ നിരവധി പുസ്തകങ്ങള്‍ വായനക്ക് ആനന്ദം തന്നിട്ടുണ്ട്.ലോകത്ത് ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത അന്ത്വാന്‍ ദ് സാന്തെ എക്സ്യൂപെരിയുടെ ലിറ്റില്‍ പ്രിന്‍സ്, റൂമിയുടെ ജീവിതം വരച്ചുകാണിക്കുന്ന ഏലിഫ് ഷെഫാക്കിന്റെ നാല്പത് പ്രണയനിയമങ്ങള്‍, മാര്‍കേസിന്റെ ആത്മകഥയായ കഥപറയാനൊരു ജീവിതം തുടങ്ങിയവയാണവ.
അതിജീവനത്തിന്റെ
ആശ്വാസം
സേതു
ഓര്‍ക്കാപ്പുറത്ത് പെയ്തുകൂട്ടിയ മഴ, പനിച്ചും ചുമച്ചും മരണം വിറപ്പിച്ച കൊവിഡ്... എല്ലാത്തിനെയും അതിജീവിച്ച് ജീവിതം തിരിച്ചുപിടിച്ചതിന്റെ ആശ്വാസ മുന്നേറ്റമാണ് 2022ല്‍ കേരളീയര്‍ നടത്തിയത്. ഈ രണ്ടു കാലഘട്ടത്തിലും നമ്മള് അറിഞ്ഞ ഒരു സത്യമുണ്ട്. മനുഷ്യന്റെ ജാതി, മതം തുടങ്ങിയവക്ക് മേല്‍ വിരിയിച്ച മനുഷ്യത്വമെന്ന മേലാപ്പ്. അക്കങ്ങളില്‍ കൊത്തിയ അക്ഷരങ്ങള്‍ എന്ന ആത്മകഥ ഞാന്‍ എഴുതിത്തുടങ്ങിയത് പുതുജീവന്‍ ലഭിച്ച കാലഘട്ടത്തിലാണ്.
അക്കങ്ങളുടെ ലോകത്തു നിന്നാണ് ഓരോ രചനയും നടത്തിയത്. അവിടെനിന്ന് എഴുത്തുപുരയിലേക്ക് മാത്രമായി കയറുമ്പോള്‍ വായനക്കുംകൂടി സമയം ലഭിക്കുന്നു. നല്ല കഥകള്‍ രൂപപ്പെടുത്തുന്നതില്‍ പുതുതലമുറ ഏറെ മുന്നിലാണ്. ചിലരുടെ രചനാവൈഭവം അത്ഭുതപ്പെടുത്തുന്നതുമാണ്. പ്രളയകാലത്തും കൊവിഡ് കാലത്തും കുറെ മനുഷ്യരെ കണ്ടെത്താനായി ജീവിതത്തില്‍. അവരെക്കുറിച്ചാണ് ഇപ്പോഴുള്ള എന്റെ എഴുത്ത്. ആ നന്മമനുഷ്യരാണ് ഈ ലോകത്തെ നിലനിര്‍ത്തുന്നത് എന്നു തോന്നിപ്പോകും.
കഥകളുടെ
കനലാട്ടം
സന്തോഷ് ഏച്ചിക്കാനം
എഴുത്തിന്റെ ഏകാന്തതയിലാണ് നല്ല സാഹിത്യ സൃഷ്ടികളത്രയും പിറവികൊണ്ടിട്ടുള്ളത്. എഴുത്തിനു വേണ്ടി മാത്രം ഏകാന്തത തേടിപ്പോകുന്നവര്‍ക്കു മുന്നില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കി രചനയിലേക്ക് കടക്കാനാണ് എന്റെ ശ്രമം. എഴുത്തിനപ്പുറമുള്ള സൗഹൃദങ്ങള്‍, ചര്‍ച്ചകള്‍ ഇവയ്ക്കെല്ലാം കൊവിഡ് കഴിഞ്ഞുള്ള ഒരു ഉയിര്ത്തെഴുന്നേല്പ്പിലൂടെയാണ് നാം കടന്നുപോകുന്നത്.
വായിക്കാന്‍ കൊതിച്ച പുസ്തകങ്ങളിലേക്ക് കടക്കാന്‍ സമയം ഏറെ കിട്ടി. യുവാല്‍ നോവ ഹരാരിയുടെ മൂന്ന് പുസ്തങ്ങള്‍ വായിച്ചുതീര്‍ത്തു. ഹോമോ ദിയൂസ് എന്ന കൃതി എടുത്തുപറയേണ്ടതാണ്. നാം ജീവിക്കുന്ന ലോകത്ത് നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ക്കുള്ള ഉത്തരമാണ് ഹോമോ ദിയൂസ് നല്‍കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ പരുവപ്പെടുത്തുന്ന കൃത്രിമ ജീവന് മുതല്‍ അമരത്വം വരെയുള്ള മാനവരാശിയുടെ പദ്ധതികളും സ്വപ്നങ്ങളും പേടിസ്വപ്നങ്ങളും വെളിവാക്കുന്നുന്നുണ്ട് ഈ കൃതിയില്‍. ആധുനിക 60 അറബിക്കഥകളാണ് വായിച്ച മറ്റൊരു പുസ്തകം. മലയാളത്തിലെ ചില നോവലുകളും വായനക്കെടുത്തു.
വായനക്കിടയിലും ചില കഥകളും എഴുതി. ചലച്ചിത്ര രചനയിലാണിപ്പോള്‍. തട്ടാശ്ശേരിക്കൂട്ടം എന്ന ചലച്ചിത്രം മികച്ച പ്രതികരണവും വിജയവുമായി. ഇതനിടയിലും കഥകള്‍ മനസില്‍ പാകപ്പെടുന്നുണ്ട്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു
Kerala
• 2 hours ago
പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത
Kerala
• 2 hours ago
അമ്മയെയും, ആണ് സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്
Kerala
• 2 hours ago
കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ
Kerala
• 3 hours ago
എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം
National
• 3 hours ago
കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ
Kerala
• 3 hours ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ
Kerala
• 4 hours ago
സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍
International
• 4 hours ago
ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും
auto-mobile
• 4 hours ago
ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന് മരിച്ചു
Kerala
• 4 hours ago
നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു
National
• 5 hours ago
പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Kerala
• 6 hours ago
തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങള്; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച
National
• 6 hours ago
ഇനി ബാക്ക് ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം
National
• 6 hours ago
ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്
Cricket
• 8 hours ago
അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി
National
• 8 hours ago
അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ
Football
• 9 hours ago
ഗോരഖ്പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Kerala
• 9 hours ago
അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന
Kerala
• 6 hours ago
ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ
Cricket
• 7 hours ago
ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?
Tech
• 7 hours ago