HOME
DETAILS

ഗുജറാത്ത് വംശഹത്യ മോദിക്കെതിരായ സാക്കിയാ ജാഫ്രിയുടെ ഹരജി ഏപ്രില്‍ 13ലേക്ക് മാറ്റി

  
backup
March 17 2021 | 04:03 AM

6526463-52


ന്യൂഡല്‍ഹി: 2002ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യാകേസില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാക്കിയാ ജാഫ്രി നല്‍കിയ ഹരജി സുപ്രിംകോടതി അടുത്തമാസം 13ലേക്ക് മാറ്റിവച്ചു.
സാക്കിയക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. സംവരണം സംബന്ധിച്ച് ഭരണഘടനാ ബെഞ്ച് മുന്‍പാകെ വാദംകേള്‍ക്കല്‍ നക്കുന്നതിനാല്‍ നീട്ടിത്തരണമെന്നായിരുന്നു സിബലിന്റെ ആവശ്യം.
ഗുജറാത്ത് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഈയാവശ്യം എതിര്‍ക്കുകയും ഈയാഴ്ച തന്നെ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുപ്രിംകോടതി അടുത്തമാസത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.


ഗുജറാത്ത് വംശഹത്യക്കിടെ നടന്ന ഏറ്റവും അതിനിഷ്ഠൂര സംഭവങ്ങളിലൊന്നായ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൂട്ടക്കൊലചെയ്യപ്പെട്ട 68 പേരില്‍ ഒരാളായ കോണ്‍ഗ്രസ് മുന്‍ എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവയാണ് സാകിയാ ജാഫ്രി. വംശഹത്യാകേസില്‍ നരേന്ദ്ര മോദിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാക്കിയാ ജാഫ്രി സമര്‍പ്പിച്ച ഹരജി പരിഗണിച്ച് 2008ലാണ് ആര്‍.കെ രാഘവന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച് സുപ്രിംകോടതി ഉത്തരവിട്ടത്. കേസ് കീഴ്‌ക്കോടതിയില്‍ അവസാനിച്ചതായി ചൂണ്ടിക്കാട്ടി 2012ല്‍ രാഘവന്‍ റിപ്പോര്‍ട്ട് നല്‍കി.
എന്നാല്‍, റിപ്പോര്‍ട്ടില്‍ ഒരിക്കലും മോദിക്ക് എസ്.ഐ.ടി ശുദ്ധിപത്രം നല്‍കിയിരുന്നില്ല. എസ്.ഐ.ടിയുടെ ഈ നടപടി ചോദ്യംചെയ്ത് സാക്കിയാജാഫ്രിയും സാമൂഹിക പ്രവര്‍ത്തക ടീസ്റ്റാ സെത്തല്‍വാദും ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു.


എന്നാല്‍ കലാപത്തിലെ ഗൂഢാലോചനസംബന്ധിച്ച് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിന്റെ കേസിനിടെ സുപ്രിംകോടതി പരിഗണിച്ചതാണെന്നും അതിനാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ഇടപെടാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി.
കലാപത്തിനു പിന്നില്‍ വലിയഗൂഢാലോചന നടന്നുവെന്ന് പറയാന്‍ കഴിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയുടെ ഈ നടപടി ചോദ്യംചെയ്താണ് സാക്കിയ സുപ്രിംകോടതിയെ സമീപിച്ചത്. കൊലപാതകം, കലാപം, ബലാത്സംഗം എന്നിവയിലേക്കു നയിച്ച കുറ്റകരമായ ഗൂഢാലോചനയും തെളിവുനശിപ്പിക്കലുമാണ് മോദിയുള്‍പ്പെടെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍, ഐ.എ.എസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന 56 പേര്‍ക്കെതിരായ ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago